ലിവർപൂൾ ഒന്നാമത്, ടൈറ്റിൽ പോരാട്ടം കഠിനമാക്കി ആറാം ആഴ്ച്ച | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാഴ്ച്ചകൾ പിന്നിടുമ്പോൾ നാല് വിജയവും രണ്ട് സമനിലയുമായി 14 പോയിന്റോടെ ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി. 13 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൻ, ബ്രൈറ്റൻ എന്നിവരാണ് തുടർന്നുള്ള അഞ്ച് സ്ഥാനങ്ങളിൽ.

ആറാം ആഴ്ചയിലെ അവസാന മത്സര ദിനമായ ഇന്ന് പുലർച്ചെ നടന്ന ബ്രൈറ്റൻ – ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ലിവർപൂളിന് ഒന്നാം സ്ഥാനത്ത് തന്നെ തുടരാനായത്. ഇന്നലെ വിജയിച്ചിരുന്നെങ്കിൽ ബ്രൈറ്റനു ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു.

ഈ ആഴ്ചയിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതാണ് ചെൽസിയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. ആസ്റ്റൺ വില്ലയോട് ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവി മാഞ്ചസ്റ്റർ യൂണൈറ്റഡിനും തിരിച്ചടിയായി. എന്നാൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയ ആർസനൽ ആദ്യ പത്തിലേക്ക് എത്തി. നിലവിൽ ആർസനൽ പത്താം സ്ഥാനത്തും, ടോട്ടൻഹാം പതിനൊന്നാം സ്ഥാനത്തുമാണ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply