കളി തുടരുവാനാകുമോ എന്നറിയാൻ ഇന്റർ മിലാനിലേക്ക് പോകാനൊരുങ്ങി എറിക്‌സൺ

ഇന്റർ മിലാനിൽ കരിയർ തുടരുവാൻ കഴിയുമോ എന്നറിയാനുള്ള മെഡിക്കൽ പരിശോധനക്കായി ക്രിസ്റ്റ്യൻ എറിക്‌സൺ അടുത്ത ആഴ്ച മിലാനിലേക്ക് മടങ്ങിയെത്തും.

യൂറോ കപ്പിലെ ഡെന്മാർക്കിന്റെ ആദ്യ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച എറിക്‌സണ് ഡിഫിബ്രില്ലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു. സിരി എയിൽ വീണ്ടും കളിക്കുവാനുള്ള ശാരീരിക ക്ഷമത കൈവരിച്ചിട്ടുണ്ടോ എന്നറിയുവാൻ ഇന്റർ മിലാന്റെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും. പരിശോധനാ ഫലം പ്രത്യാശാവഹമായാലും കുറഞ്ഞ പക്ഷം ആറു മാസത്തേക്കെങ്കിലും കളിക്കളത്തിൽ നിന്നും വിട്ടുനില്ക്കേണ്ടി വന്നേക്കാം. 2018ൽ ടോട്ടൻഹാമിൽ നിന്നും ഇന്റർ മിലാനിലെത്തിയ എറിക്‌സൺ അവിടെ അറുപത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. പതിനൊന്നു വർഷങ്ങൾക്ക് ശേഷം സിരി എ ചാമ്പ്യൻമാരായ ടീമിന്റെ ഭാഗമാണ് ഇരുപത്തി ഒൻപതുകാരനായ ഈ മിഡ്‌ഫീൽഡർ.

  • ✍️ JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply