യൂറോ 2021-ൽ ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ

ആവേശകരമായ യൂറോ 2021 ഫൈനലിൽ അസ്സൂറികൾ എന്നറിയപ്പെടുന്ന ഇറ്റലി ത്രീ ലയൺസ്‌ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിനെ നേരിടും. ഇറ്റലിയിക് ഇത് നാലാം ഫൈനലെങ്കിൽ ഇംഗ്ലണ്ട് ആദ്യമായാണ് യൂറോപ്യൻ കപ്പ് ഫൈനലിൽ കയറുന്നത്. 2018 ഫിഫ വേൾഡ് കപ്പിൽ ക്വാളിഫയി ആകാത്തതിന്റെ ഷീണം തീർക്കാൻ ഇറ്റലിക്കും, അതെ ടൂർണമെന്റിൽ സെമിയിൽ തൊറ്റു പുറത്തായ വിഷമം തീർക്കാൻ ഇംഗ്ലണ്ടിനും അവസരം.

യാദൃഷച്ചികമായ ഒരു കടന്നു വരവായിരുന്നില്ല രണ്ടു ടീമിന്റെയും. 2018-ൽ പോർട്ടുഗലിനോടേറ്റ തോൽവിക്ക് ശേഷം 33 കളികളായി ആൺബീറ്റൻ റൺ നടത്തുന്ന ടീമാണ് ഇറ്റലി. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ൧൨ മാച്ച് ആൺബീറ്റൻ റൺ ഉണ്ട്. മുൻതൂക്കം പറയാനും തെളിയിക്കാനും രണ്ടു ടീമിനും അവരുടേതായ കാരണങ്ങളുണ്ട്. 4-ഉം 3-ഉം ഗോളുകളുമായി ഹാരി കെയ്ൻ റഹീം സ്റ്റെർലിങ് സഖ്യം ഇംഗ്ലണ്ടിനായി ഉണ്ടെങ്കിൽ 2 ഗോളുകളുമായി ഇറ്റലിയുടെ 5 താരങ്ങൾ നില്കുന്നു. അസിസ്റ്റുകൾ, ചാൻസ് ക്രീയേഷൻ, കീ പാസ്സ് എന്നിവയിൽ ഇംഗ്ലണ്ടിനായി ലുക്ക് ഷോ, മെയ്‌സൺ മൌന്റ്റ് എന്നിവർ ഉണ്ടെങ്കിൽ ഇറ്റലിക്കായി പൊരുതാൻ വെറാറ്റി, ഇൻസിഗനെയ്, ചിയെസാ എന്നിവരുണ്ട്.

ഗോൾ സ്റ്റാറ്റസ് നോക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ഒമ്പത് ഗോൾ നേടിയപ്പോൾ വഴങ്ങിയത് ഒരു ഗോൾ മാത്രം. മറിച് ഇറ്റലി പന്ത്രണ്ട് ഗോൾ അടിച്ചപ്പോൾ വഴങ്ങിയത് മൂന്ന് മാത്രം. ഗ്രൂപ്പ് സ്റ്റേജിൽ ഒരു ഗോളൂപോലും വഴങ്ങാതിരുന്ന ഇറ്റലി അതിനുശേഷം മൂന്ന് ഗോൾ വഴങ്ങി മറിച് രണ്ടു ഗോൾ മാത്രം ഗ്രൂപ്പ് സ്റ്റേജിൽ അടിച്ച ഇംഗ്ലണ്ട് പിന്നീട അടിച്ചകൂട്ടിയത് ഏഴു ഗോളുകൾ. എല്ലാം നോക്കുമ്പോൾ ആർക്കു മുൻതൂക്കം എന്ന് പറയാൻ സാധിക്കില്ല. എന്നാലും പോരാട്ടവീര്യംകൊണ്ട് ഇറ്റലിയും ഹോം അഡ്വാൻറ്റേജ് മുതലാക്കാൻ സാധിച്ചാൽ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.

ജൂലൈ 12 വെളുപ്പിന്നെ ഇന്ത്യൻ സമയം 12.30-നു വെമ്ബ്ലെയ് സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിക്കാൻ പോവുന്നത് ഒരു മരണ പോരാട്ടം ആയിരിക്കും എന്നതിൽ സംശയം ഇല്ല. തെളിയാകാൻ ഒരുപാട് ബാക്കിയുള്ള രണ്ടു ടീമുകളുടെ കൊമ്പുകോർകൾ.

കാത്തിരികാം…. ആര് യൂറോപ്പിന്റെ ചാമ്പ്യന്മാർ ആകുമെന്ന്…

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply