പതിനാറാമത് യൂറോക്കപ്പ് ഫുട്ബോളിന് നാളെ കൊടിയേറ്റം കുറിയ്ക്കുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തുര്‍ക്കിയെ നേരിടും. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
24 ടീമുകളാണ് യൂറോക്കപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്. 2020ല്‍ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇപ്പോഴും കൊറോണ ഭീഷണിയായി നില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് യുവേഫ ടൂര്‍ണമെന്റുമായി മുന്നോട്ട് നീങ്ങുന്നത്.
പതിവില്‍ നിന്ന് മാറി അസര്‍ബൈജാന്‍, ഡെന്മാര്‍ക്ക്, ഇംഗ്ലണ്ട്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, നെതര്‍ലന്റ്സ്, റൊമാനിയ, റഷ്യ, സ്കോട്ട്‌ലന്‍ഡ്, സ്പെയിന്‍ എന്നീ 11 രാജ്യങ്ങളിലായാണ് ഇത്തവണ യൂറോ കപ്പ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.
ആകെ ആറ് ഗ്രൂപ്പുകള്‍ ഉള്ള ടൂർണമെന്റിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും അടങ്ങിയ ഗ്രൂപ്പ് എഫ് ആണ് മരണഗ്രൂപ്പ്.
ജൂണ്‍ ഇരുപത്തിയാറിന് പ്രീക്വാര്‍ട്ടറും ജൂലൈ രണ്ടിന് ക്വാര്‍ട്ടര്‍ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. ജൂലൈ പതിനൊന്നിന് വെംബ്ലി സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.
ഇന്ത്യം സമയം വൈകിട്ട് 6.30, രാത്രി 9.30, 12.30 എന്നീ സമയങ്ങളിലാണ് മത്സരത്തിന്റെ കിക്കോഫുകള്‍. സോണിയുടെ സ്പോര്‍ട്സ് ചാനലുകളിലും സോണി ലൈവിലും മത്സരങ്ങള്‍ എല്ലാം തത്സമയം കാണാം.
Leave a reply