എവെർട്ടനെ പരിശീലിപ്പിക്കാൻ ബെനിറ്റെസ്

മുൻ ലിവർപൂൾ മാനേജർ റാഫേൽ ബെനിറ്റെസ് എവെർട്ടന്റെ പരിശീലക കുപ്പായമണിയുന്നു. അറുപത്തിയൊന്ന് വയസ്സുള്ള ഈ സ്പാനിഷ് പരിശീലകൻ മൂന്ന് വർഷത്തെ കരാറിലാണ് ഗൂഡിസണിൽ എത്തുന്നത്. ഇറ്റാലിയൻ പരിശീലകൻ കാർലോ അൻസെലോട്ടി
രാജിവെച്ച് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്തിന്റെ പിന്നാലെയാണ് എവെർട്ടൻ പുതിയ പരിശീലകനെ കണ്ടെത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.

ആൻ‌ഫീൽഡ് വിട്ട് 11 വർഷത്തിനുശേഷമാണ് എവെർട്ടണിലേക്കുള്ള ബെനിറ്റെസിന്റെ വരവ്. ലിവർപൂളിനെ ആറു വർഷങ്ങൾ പരിശീലിപ്പിച്ച് അവർക്ക് ചാമ്പ്യൻസ് ലീഗും എഫ്എ കപ്പും നേടികൊടുത്തു.

ലിവർപൂൾ വിട്ടതിനുശേഷം, ഇന്റർ മിലാൻ, ചെൽസി, നാപോളി, റയൽ മാഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ്, ചൈനീസ് സൂപ്പർ ലീഗ് ടീം ഡാലിയൻ പ്രൊഫഷണൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചു.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply