പോർട്ടോയിൽ നിന്നും പോർച്ചുഗീസ് യുവതാരത്തെ റാഞ്ചി ആഴ്സണൽ.

പോർചുഗീസ് യുവമധ്യനിര താരം ഫാബിയോ വിയേര ആഴ്സണലുമായി
ധാരണയിലെത്തി. പോർട്ടോയിൽ നിന്നും ഏകദേശം 35 മില്യൺ യൂറോ യുടെ കരാറിലാണ് ഈ കൂടുമാറ്റം നടക്കുന്നത്. 5 വർഷത്തെ കരാറിലാകും ഫാബിയോ പീരങ്കിപ്പടയിൽ കൂട്ട് കൂടുന്നത്.

കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ പോർട്ടോയ്ക്ക് വേണ്ടി ആറ് ലീഗ് ഗോളുകൾ നേടിയ വിയേര പോർച്ചുഗൽ U21 ന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. 2021/22 പ്രൈമറ ലിഗ കാമ്പെയ്‌നിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള മിഡ്‌ഫീൽഡറായ ഫാബിയോ 14 അസിസ്റ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗലിനുവേണ്ടി മികച്ച പ്രകടനമാണ് ഫാബിയോ പുറത്തെടുത്തത്.
ജർമ്മനിയോട് ഫൈനലിൽ തോറ്റെങ്കിലും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഫാബിയോ ആയിരുന്നു.

വരും സീസണിലേക്കുള്ള ആഴ്സണലിന്റെ മൂന്നാമത്തെ സൈനിങാണ് ഫാബിയോയുടേത്. ഇതിന് മുൻപ് അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ടർണർ, സാവോപോളോയിൽ നിന്ന് 19 കാരനായ ബ്രസീലിയൻ മുന്നേറ്റ താരം മാർക്വിനോസ് എന്നിവരെ അവർ ടീമിലെത്തിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസ്,ലെസ്റ്റർ മിഡ്ഫീൽഡർ യുറി ടൈൽമാൻസ് എന്നിവരെയാകും ആഴ്സണൽ അടുത്തതായി ടീമിലെത്തിക്കാൻ പോകുന്നതെന്നാണ് സൂചനകൾ.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply