ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് അവാർഡ് സഹലിന്.

എട്ടാം സീസൺ ഐ.എസ്.എൽ ആദ്യ ആഴ്ച്ചയിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സഹൽ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ എ.ടി.കെ.മോഹൻ ബഗാനെതിരെ സഹൽ നേടിയ ഗോളാണ് ഫാൻസ്‌ ഗോൾ ഓഫ് ദി വീക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് അവാർഡ് ജേതാവിനെ കണ്ടെത്തുന്നത്.

ടീമിലെ മറ്റൊരു മലയാളി താരമായ കെ.പി.രാഹുൽ നൽകിയ അസിസ്റ്റിലാണ് അവാർഡിന് അർഹമായ ഗോൾ സഹൽ കണ്ടെത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നേടിയ ആദ്യ ഗോളായിരുന്നു ഇത്. മുംബൈ സിറ്റി താരം ഇഗോർ അംഗുലോ, എ.ടി.കെ.മോഹൻ ബഗാൻ താരങ്ങളായ ലിസ്റ്റൻ, ഹ്യൂഗോ ബൗമോസ്, ബെംഗളൂരു എഫ്.സി താരം പ്രിൻസ് ഇബാറ എന്നിവരെ വോട്ടിങ്ങിൽ പിന്നിലാക്കിയാണ് സഹൽ അവാർഡ് സ്വന്തമാക്കിയത്. വോട്ടിങ്ങിൽ ആകെ 83.2% വോട്ടുകളും സഹൽ നേടി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply