ടീമിന്റെ ഫോമിനെ ആരാധകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ മോശമായി ബാധിക്കുന്നുവെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍.
കഴിഞ്ഞ ആഴ്ചകളായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകള്‍ക്കെതിരേ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിന്റെ പുറത്ത് വലിയ രീതിയിലുള്ള ആരാധകപ്രതിഷേധമാണ് അരങ്ങേറുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോൾ മികച്ച പ്രകടനം നടത്തിയിരുന്ന യുണൈറ്റഡ് അവസാന രണ്ട് മത്സരങ്ങളിൽ ലെസ്റ്റര്‍ സിറ്റിയോടും ലിവര്‍പൂളിനോടും തോല്‍വി വഴങ്ങിയതിൽ ഈ പ്രതിഷേധത്തിന് വലിയ പങ്കുണ്ടെന്ന് സോള്‍ഷ്യര്‍ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു ടീമും അവരുടെ ആരാധകരും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. അത് നന്നായി വന്നാല്‍ മാത്രമേ ഗ്രൗണ്ടില്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകൂ. ആരാധകരുടെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. അദ്ദേഹം പറഞ്ഞു.
ഇനി രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള യുണൈറ്റഡ്ര ലീഗ് പട്ടികയിൽ രണ്ടാംസ്ഥാനം ഏതാണ്ട് ഉറപ്പിച്ചു. നേരത്തെ യൂറോപ്പ ലീഗിന്റെ ഫൈനലിലേക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് യോഗ്യത നേടിയിരുന്നു. മേയ് 27-ന് നടക്കുന്ന മത്സരത്തിൽ വിയ്യാറയലാണ് യുണൈറ്റഡിന്റെ എതിരാളികൾ.
Leave a reply