യൂറോപ്പിൽ വീണ്ടും അടിപതറി ബാർസ

ലാ ലീഗയിൽ ലേവെൻ്റെയെ തോൽപ്പിച്ച കരുത്തുമായി വന്ന ബാർസയെ ബെൻഫീക തകർത്ത് വിട്ടു. ബെൻഫീകയുടെ ഹോം ഗ്രൗണ്ടായ ലിസ്ബനിലെ എസ്റ്റാദിയോ ഡാ ലസ്സിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാർസ പോർച്ചുഗീസ് ക്ലുബിനോട് തോറ്റത്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബെൻഫീക ആദ്യ പ്രഹരമേൽപിച്ചു. ഇടത് വിങ്ങിൽ ബോക്‌സിനരികെ ലഭിച്ച പന്ത് സ്റ്റെപ്പോവറിലൂടെ എറിക് ഗാർസിയെ മറികടന്ന ഡാർവിൻ ന്യുനെസ് നിയർ പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ജരാർഡ് പിക്യെയെം ടെർ സ്റ്റേഗനെയും മറികടന്ന് ഗോൾ വല മുത്തമിടുകയായിരുന്നു. തുടക്കത്തിൽ കിട്ടിയ അടിയിൽ തന്നെ ബാർസ പതറിയെങ്കിലും, ആദ്യ പകുതിയിൽ നിരവധി അവസരങ്ങളും തുറന്നെടുത്തു. എന്നാൽ ഡച്ച് ദ്വയം നയിച്ച മുന്നേറ്റ നിര പന്ത് വലയിൽ എത്തിക്കാൻ മറന്നു. ഇതിനിടെ പന്ത്രണ്ടാം മിനിറ്റിൽ മഞ്ഞ കാർഡ് കണ്ട ജറാർഡ് പിക്യെക്ക് മുപ്പതാം മിനിറ്റിൽ പകരകാരനെത്തി. 17 വയസ്സുകാരൻ മധ്യനിര താരം പാബ്ലോ ഗാവി. പ്രതിരോധ താരത്തെ പിൻവലിച്ച് മുൻനിരയിൽ ആളെ ഇറക്കിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്ന ആദ്യ പകുതിയിൽ 1-0 എന്ന സ്കോറിൽ ഇരു ടീമും പിരിയുകയും ചെയ്തു.

രണ്ടാം പകുതിയിൽ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി നല്ലൊരു ആക്രമണം പോലും നടത്താൻ ബാർസക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ ആക്രമണത്തിന് ചുക്കാൻ പിടിച്ച ഫ്രെങ്കി ഡി യോങ്ങിനെ പ്രതിരോധത്തിൻ്റെ അമിതഭാരമേൽപ്പിച്ച ബാർസ കോച്ച് കൂമാൻ്റെ തന്ത്രം പരാജയപ്പെടുക ആയിരുന്നൂ. എന്നാൽ മറുവശത്ത് തുടരെ തുടരെ ആക്രമിച്ച് കളിച്ച ബെൻഫീക അറുപത്തോൻപതാം മിനിറ്റിൽ റാഫ സിൽവയിലൂടെ ലക്ഷ്യം കണ്ടൂ. ആരാധകരുടെ പ്രതീക്ഷയായ അൻസൂ ഫാറ്റി കളത്തിലിറങ്ങിയ അടുത്ത നിമിഷത്തിൽ തന്നെ ആയിരുന്നൂ രണ്ടാം ഗോളും. ജോവോ മൊറിയോയുടെ ഷോട്ട് ടെർ സ്റ്റേഗൻ തടഞ്ഞെകിലും റീബൗണ്ട് റാഫ സിൽവ വലയിൽ എത്തിക്കുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം അവസാന ആണിയായി ഡാർവിൻ തന്നെ പെനാൽട്ടിയിലൂടെ ലക്ഷ്യം കണ്ടൂ. ജോവോയുടെ ഹെഡർ ബോക്‌സിനകത്ത് സർജിന്യോ ഡസ്റ്റിൻ്റെ കയ്യിൽ തട്ടിയത്തിനായിരുന്നൂ പെനൽറ്റി. സ്കോർ ബെൻഫീക 3 ബർസലോണ 0.

ജയത്തോടെ ഗ്രൂപ്പ് ഇ-യിൽ 4 പോയിൻ്റോടെ 2 സ്ഥാനത്താണ് ബെൻഫീക. 2 മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു പോയിൻ്റ് പോലും നേടാനാകാതെ അവസാന സ്ഥാനത്താണ് ബാർസ. ഇതോടെ ബാർസയുടെ പ്രീക്വാർട്ടർ സ്വപ്നങ്ങൾ കഠിനമായി. ഇതോടെ ബാർസ മാനേജർ റൊണാൾഡ് കൂമൻ ടീമിൽ നിന്ന് പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഡൈനാമോ കീവിനെ 5-0 ന് തകർത്ത ബയേൺ മ്യുനിക്കാണ് 6 പോയിൻ്റോടെ ഒന്നാം സ്ഥാനത്ത്.

✒️ Catalan Cule

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply