ആത്മവിശ്വാസം തേടി ബാർസ വീണ്ടും പോർച്ചുഗലിൽ

കഴിഞ്ഞ സീസൺ ബയേൺ മ്യൂനിച്നെതിരെ ലിസ്ബണിൽ നിന്ന് 8-2 തോൽവിയുമായി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാർസ, വീണ്ടും ഇതാ പോർച്ചുഗലിൽ തിരിച്ച് എത്തിയിരിക്കുന്നു. ഇത്തവണ എതിരാളികൾ ബെൻഫീക ആണെന്ന് മാത്രം. 8-2 ൻ്റെ തോൽവി മറക്കുന്നതിന് മുന്നേ ബായേണിനോട് തന്നെ ആദ്യ മത്സരത്തിൽ തോറ്റ ബാർസ ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് ലിസ്ബണിൽ തിരിച്ച് എത്തിയിരിക്കുന്നത്.

അവസാനം കഴിഞ്ഞ ലീഗ് മത്സരം ലേവൻ്റെക്ക് എതിരെ വിജയിച്ച ആത്മവിശ്വാസമായിട്ടാണ് ബാർസ വരുന്നത്. ഡച്ച് ഫോർവേർഡ് മേംഫിസ് ഡിപയ് തന്നെയാണ് ബാർസയുടെ കുന്തമുന. ബാഴ്സലോണയുടെ യുവതാരങ്ങളായ അൻസൂ ഫ്റ്റിയും പെഡ്രിയും പരിക്കിന് ശേഷം തിരിച്ച് എത്തുന്നത് ആശ്വാസകരമാകും. ബസ്‌ക്വേറ്സ് ഡി യോങ് പെഡ്രി ത്രയം തന്നെ ആകും മിഡ് ഫീൽഡിൽ. കൗട്ടിൻഹോ കൂടെ അവർക്ക് ഒപ്പം ചേരാൻ സാധ്യത ഉണ്ട്. ജോർഡി ആൽബയും അലേജെന്ദ്രോ ബാൾഡെയും പരുകിൻ്റെ പിടിയിൽ ആയതിനാൽ സർജിനോ ഡസ്റ്റ് തന്നെ ലെഫ്റ്റ് വിങ് ബാക്കിൽ ഇറങ്ങും എന്ന് പ്രദ്ധീക്ഷിക്കാം. എറിക് ഗാർഷ്യ അല്ലെങ്കിൽ പിക്യെ ആയിരിക്കും സെൻ്റർ ബാക്ക് പൊസിഷനിൽ അറൗഹോക്ക് ഒപ്പം റൈറ്റ് വിങ് ബാക്കിൽ ഓസ്കാർ മിംഗ്വേസ തന്നെ സ്ഥാനം പിടിക്കും. ഗോൾ വലയുടെ കാവൽ മാലാഖ ആയി ടർ സ്റ്റെഗനുമുണ്ടാകും.

 

ആദ്യ മത്സരം ഡൈനാമോ കീവുമായി സമനിലയിൽ പിരിഞ്ഞ ബെൻഫികക്കും ഈ മത്സരം നിർണായകം. വിജയത്തിൽ കുറഞ്ഞൊന്നും ബാർസയുടെ ചിന്തയിൽ ഉണ്ടാകാൻ വഴിയില്ല. വിജയിച്ചാൽ ഇ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. ബാഴ്സ മാനേജർ റൊണാൾഡ് കുമാനും ഈ മത്സരം അതിനിർണായകമാണ്.

✒️ Catalan Cule

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply