ബ്ലാസ്റ്റേഴ്‌സ് – ഗോവ മത്സരം ഉപേക്ഷിച്ചു.

ഇന്നു നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് – എഫ്.സി ഗോവ പരിശീലന മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. കടുത്ത മൂടൽ മഞ്ഞും, മഴയും കാരണമാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇന്നലെ ഗോവയിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്.സി.ഗോവയെ നേരിടാൻ തയ്യാറെടുക്കുകയായിരുന്നു. മത്സരത്തിന്റെ ലൈൻ അപ്പ് വരെ വന്നു കഴിഞ്ഞാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

ഇന്നത്തേത് ഉൾപ്പെടെ നാലാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലന മത്സരങ്ങളാണ് കളിക്കുന്നത്. ഇന്നത്തെ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുമോ എന്നതിൽ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply