പ്രീമിയർ ലീഗിന് കോമിക്ക് പന്തുമായി നൈക്കി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് പുതിയ പന്തുകള്‍ ഇറക്കി നൈക്കി. സാധാരണയിൽ നിന്നും വ്യത്യസ്തമായ നിറത്തിലും പതിവ് ശൈലിയില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലുമാണ് പുതിയ പന്ത് നൈക്കി ഇറക്കിയിരിക്കുന്നത്.

മഞ്ഞ നിറത്തിലാണ് പന്ത്. മഞ്ഞയില്‍ ചുവപ്പ്, നീല നിറങ്ങളിലെ സവിശേഷമായ ഡിസൈനുകള്‍ നല്‍കിയാണ് പന്തിന്റെ രൂപ കല്‍പ്പന.

ലോകമെമ്പാടുമായി ഇറങ്ങുന്ന കോമിക്ക് പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പന്തിന്റെ നിര്‍മാണം. 1938 മുതല്‍ 56 വരെയുള്ള വര്‍ഷങ്ങളിലെ കോമിക്ക് പുസ്തകങ്ങളുടെ സുവർണ്ണ കാലഘട്ടത്തെയാണ് പന്ത് പ്രതിനിധാനം ചെയ്യുന്നത്.
ഇന്ന് നടക്കുന്ന സതാംപ്ടന്‍- ആസ്റ്റണ്‍ വില്ല പോരാട്ടത്തില്‍ ഈ പന്താണ് ഉപയോഗിക്കുന്നത്. സീസണ്‍ മുഴുവനും പന്ത് ഉപയോഗിക്കാനും ധാരണയുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply