പാകിസ്ഥാന് വീണ്ടും അനിശ്ചിതകാല വിലക്ക് നൽകി ഫിഫ

FIFA bans Pakistan Football Federation with immediate effect over 'third-party interference'
PFF

പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ വീണ്ടും അനിശ്ചിതകാലത്തേക്ക് ഫിഫ സസ്പെന്‍ഡ് ചെയ്തു. അതുകൊണ്ട് ഇന്ന് മുതൽ രാജ്യാന്തര മത്സരങ്ങളില്‍ പാകിസ്ഥാന് പങ്കെടുക്കാന്‍ സാധിക്കില്ല. പാകിസ്ഥാനിലെ ക്ലബ് ഫുട്ബോളും ഫിഫയുടെ അംഗീകാരത്തില്‍ നിന്ന് ഇതോടെ പുറത്താകും.

പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ നിയന്ത്രണം സ്വതന്ത്രമല്ല എന്നതാണ് ഫിഫയുടെ ഈ‌ നടപടിക്ക് പിന്നിലുള്ള കാരണം. നേരത്തെ 2017ലും ഇതേ കാരണം കൊണ്ട് തന്നെ ഫിഫ പാകിസ്ഥാനെ വിലക്കിയിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പാകിസ്താന്‍ ആ വിലക്ക് നേരിടേണ്ടി വന്നു.

ഫിഫയുടെ പാകിസ്താന്‍ ഫുട്ബോള്‍ ഫെര്‍ഡറേഷന്റെ ആസ്ഥാനം ഒരു കൂട്ടം വിമതര്‍ കയ്യേറിയതാണ് പ്രശനങ്ങൾക്ക് കാരണമായാത്. പാകിസ്താന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ഭരണം ഫിഫയുടെ നിയന്ത്രണത്തില്‍ വരും വരെ ഈ വിലക്ക് തുടരും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply