ഫിഫ റാങ്കിങ്: ഇന്ത്യക്ക് വീണ്ടും തിരിച്ചടി.

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യ 107ആം സ്ഥാനത്താണ്. 105ആം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം പിറകിലേക്ക് പോയാണ് 107ൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ മാത്രമാണ് കളിച്ചത്. നേപ്പാളിനെതിരെ കളിച്ച മത്സരങ്ങളിൽ ഒന്ന് സമനില ആവുകയും മറ്റൊന്നിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.

ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീൽ രണ്ടാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസുമാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഞ്ചാമത് ഇറ്റലി. അർജന്റീന, പോർച്ചു​ഗൽ, സ്പെയിൻ, മെക്സിക്കോ, ഡെന്മാർക്ക് എന്നീ ടീമുകളാണ് യഥാക്രമം 6 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply