“ഭൂരിഭാഗം താരങ്ങളും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായി ” ഫിഫയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്ത്

ഇക്കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ആഫ്രിക്കൻ നേഷൻസ് കപ്പിലും കളിച്ച് ഭൂരിഭാഗം താരങ്ങളും ഓൺലൈൻ അധിക്ഷേപങ്ങൾക്ക് ഇരയായെന്ന് റിപ്പോർട്ട്‌. ഫിഫ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 55 ശതമാനത്തോളം താരങ്ങളാണ് ഓൺലൈൻ അവഹേളനങ്ങൾക്ക് വിധേയരായത്. അതിൽ ഭൂരിഭാഗവും വംശീയ അധിക്ഷേപവും ലൈംഗിക അധിക്ഷേപവുമാണെന്നുള്ളതാണ് ആശങ്കജനകം. ഏതാണ്ട് നാല് ലക്ഷത്തോളം സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചതിൽനിന്ന് 500 ൽ കൂടുതൽ പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാമിൽ നിന്നും ട്വിറ്ററിൽ നിന്നും കണ്ടെത്തിയത്. ഇരയാകുന്ന താരത്തിന്റെ സ്വന്തം സ്വദേശികൾ തന്നെയാണ് അധിക്ഷേപിക്കുന്നവരിൽ ഭൂരിഭാഗവും. അതിൽ ഏതാണ്ട് 38 ശതമാനവും യുണൈറ്റഡ് കിങ്ഡം എന്ന രാജ്യത്തിൽ നിന്നും മാത്രമാണ്. വംശീയധിക്ഷേപ ങ്ങൾക്കും ലൈംഗിക അധിക്ഷേപങ്ങളും പുറമേ താരങ്ങൾക്കെതിരെ ഉള്ള ഭീഷണികളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ തന്നെ ഉണ്ടെന്നുള്ളതാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. 2020 യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് തോൽക്കാൻ കാരണമായത് യുവ ഇംഗ്ലീഷ് താരങ്ങൾ പെനാൽറ്റി നഷ്ടമാക്കിയത് കൊണ്ടായിരുന്നു.സാക്ക, റാഷ്ഫോഡ്, സഞ്ചോ എന്നീ യുവ താരങ്ങൾക്കെതിരെ അതിക്രൂരമായ വംശീയാധിക്ഷേപം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇംഗ്ലണ്ട് നാഷണൽ ടീം കോച്ചും യുകെ പ്രൈം മിനിസ്റ്ററും അധിക്ഷേപങ്ങൾ ക്കെതിരെ രംഗത്തെയിരുന്നു. ആഫ്രിക്കൻ നേഷൻസ് കപ്പ് കളിച്ച സെനഗൽ ഈജിപ്ത് എന്നീ ടീമിലെ താരങ്ങൾക്ക് നേരിടേണ്ടിവന്ന അതിൽ ഭൂരിഭാഗവും ലൈംഗിക അധിക്ഷേപങ്ങൾ ആയിരുന്നു. സംഭവങ്ങൾ ക്കെതിരെയുള്ള ഫിഫയുടെ ശക്തമായ നിലപാട് അറിയിച്ചു മാത്രമല്ല ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികളും ആരംഭിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply