ഖത്തർ ലോകകപ്പോടെ മെസ്സിയുടെ അക്കൗണ്ട് ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്തു; കാരണമിതാണ്. 

തന്റെ അക്കൗണ്ട് ഏതാനും ദിവസങ്ങൾ ഇൻസ്റ്റാഗ്രാം ബ്ലോക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി അർജന്റൈൻ താരം ലയണൽ മെസ്സി. ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് മെസ്സി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

“എന്റെ ഇൻസ്റ്റാഗ്രാം ഏതാനും ദിവസങ്ങൾ ബ്ലോക്കായിരുന്നു. ലോകകപ്പ് വിജയിച്ചതിന് പിന്നാലെ അനേകം മെസ്സേജുകൾ വന്നതാണ് ബ്ലോക്കാവാൻ കാരണം. 10 ലക്ഷം മെസ്സേജുകൾ എങ്കിലും എനിക്ക് ലഭിച്ചു. അതോടെ ഇൻസ്റ്റാഗ്രാം എന്നെ ബ്ലോക്ക് ചെയ്തു”- മെസ്സി പറഞ്ഞു.

What’s your Reaction?
+1
3
+1
0
+1
4
+1
0
+1
1
+1
3
+1
0

Leave a reply