ഫിൻലാന്റിന്റെ യൂറോ കപ്പ് താരം ജോണി കൗക്കോ ATK മോഹൻ ബഗാനിലേക്ക്

ഫിൻലാന്റ് ദേശീയ താരത്തെ ടീമിലെത്തിച്ച് ATK മോഹൻ ബഗാൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലാന്റ് ടീമിന്റെ ഭാഗമാണ് ഈ മുപ്പതുവയസുകാരൻ മിഡ്ഫീൽഡർ. തങ്ങളുടെ ആദ്യത്തെ AFC കപ്പ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ATK മോഹൻ ബഗാൻ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് വാർത്തയാണിത്. പ്രമുഖ ഇന്ത്യൻ ട്രാൻസ്ഫർ ന്യൂസ് പേജായ ‘IFTWC’ യാണ് മിനിട്ടുകൾക്ക് മുൻപ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 2 വർഷത്തോളം ടീമിന്റെ ഭാഗമായിരുന്ന ജാവി ഹെർണാൻഡെസുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ജാവിക്ക് പകരക്കാരനായിട്ടായിരിക്കും ജോണി ടീമിൽ ഇടം പിടിക്കുക. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ അമരീന്ദർ സിംഗ്, ലിസ്റ്റൻ കൊളാസോ, ദീപക് ടങ്ങിരി എന്നിവരെ ATKMB ടീമിൽ എത്തിച്ചിരുന്നു. കൂടാതെ കഴിഞ്ഞ 2 സീസണുകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഫിജിയൻ താരം റോയ് കൃഷ്ണ, ഐറിഷ് താരം കാൾ മക്യുഹ് എന്നിവരുടെ കരാറും പുതുക്കിയിരുന്നു.
മുപ്പതു വയസ്സുകാരനായ ജോണി ഫിൻലാന്റ് U16, U18, U19, U21 എന്നീ ടീമുകളും ഭാഗമായിരുന്നു. പ്രമുഖ ജർമൻ ക്ലബ്ബായ FK ഫ്രാങ്ക്ഫുർടിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ജോണി ഫിൻലാന്റ് ദേശീയ ടീമിനായി 27 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫിൻലാന്റ് യൂറോ കപ്പിൽ കളിച്ച 2 മത്സരങ്ങളിലും ജോണി കളികളത്തിലിറങ്ങിയിരുന്നു. പകരക്കാരനായി വരുന്ന താരം 2 മത്സരങ്ങളിൽ നിന്നായി 37 മിനിറ്റുകളും കളിച്ചിട്ടുണ്ട്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply