“ഇനി മുതൽ ഫുട്ബാൾ മത്സരത്തിൽ അഞ്ച് സബ്‌സ്റ്റിട്യൂഷൻ” നിയമം നിലവിൽ വരുന്നു.

കോവിഡ് സാഹചര്യത്തിൽ നിലവിൽ വന്ന 5 സബ്സ്റ്റിട്യൂഷൻ ഇനി സ്ഥിരമാക്കുന്നു. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്‌ ദോഹയിൽ വെച്ചു നടന്ന മീറ്റിംഗിൽ ഇത് ഔദ്യോഗികമായി ഫുട്ബോൾ നിയമമായി എഴുതി ചേർക്കാനാണ് ബോർഡ്‌ തീരുമാനിച്ചിരിക്കുന്നത്. ഇതിന്മേലുള്ള ചർച്ചകളും സെമി ഓട്ടോമേറ്റഡ് ടെക്നോളജി വഴിയുള്ള ഓഫ്‌ സൈഡ് നിർണ്ണയവും മീറ്റിംഗിലെ അജണ്ടയുടെ ഭാഗമാണ്. 2020ൽ കോവിഡ് മൂലമാണ് ഒരു മത്സരത്തിൽ ഒരു ടീമിന് നടത്താവുന്ന സബ്സ്റ്റിട്യൂഷൻ മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തിയത്. ഇത് ഇനി മുതൽ ഫുട്ബാൾ നിയമത്തിന്റെ ഭാഗമാക്കാനാണ് ഐ ഫ്‌ എ ബി തീരുമാനിച്ചിരിക്കുന്നത്.എന്നാൽ അതിന്റെ ഉപയോഗം ഓരോ ലീഗിനും അതിന്റെ നടത്തിപ്പുകാർക്കും തീരുമാനിക്കാവുന്നതാണ്. ജൂലൈ 1 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.

1896 ലാണ് ഇന്റർനാഷണൽ ഫുട്ബാൾ അസോസിയേഷൻ ബോർഡ്‌ നിലവിൽ വന്നത്. ഫുട്ബോൾ നിയമങ്ങളെ ഉണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ബോർഡിന്റെ ചുമതല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply