ഇലോൺ മസ്‌കിന്റെ പിന്തുണയുള്ള കമ്പനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസറാവുന്നു |

ആഗോള ബിസിനസ്സ് ഭീമൻ ഇലോൺ മസ്കിന്റെ പിന്തുണയുള്ള ക്രിപ്റ്റോ കറൻസി കമ്പനി ഫ്ളോക്കി ഇനു കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ. ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു.

ഇലോൺ മസ്കിന്റെ വളർത്തുനായയുടെ പേരാണ് ഫ്ളോകി എന്നത്. ഇതിൽ നിന്നുമാണ് ഇപ്പോൾ ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഫ്ളോകി ഇനു ക്രിപ്റ്റോ കോയിന് ഈ പേരു ലഭിച്ചത്.

ഇന്ത്യയിലേക്ക് ഫ്ളോകി ഇനു കറൻസിയുടെ മാർക്കറ്റ് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസറായി എത്തുന്നത്. ഇത് ആദ്യമായാണ് ഒരു ക്രിപ്റ്റോകറൻസി കമ്പനി ഇന്ത്യയിലെ ഒരു കായിക ടീമിന്റെ സ്പോൺസറാവുന്നത്.

✍? എസ്‌.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply