സ്വന്തം ടീമിലെ താരത്തിനെ അടിച്ചുവീഴ്ത്തി, കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച ഗോളിക്ക് ചുവപ്പ് കാര്‍ഡ്. ഐര്‍ലാന്റിലെ ഫുട്ബോള്‍ ലീഗിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഗ്ലെന്‍റോറന്‍ ക്ലബും കോള്‍റെയ്നി ക്ലബും തമ്മിലുള്ള മത്സരത്തിലാണ് ഗ്ലെന്‍റോറന്‍ ഗോള്‍കീപ്പര്‍ ആരോണ്‍ മാക് ക്യാരിയുടെ അതിരുവിട്ട പെരുമാറ്റം നടന്നത്.
മത്സരം 2-2ന് സമനിലയിലാണ് അവസാനിച്ചത്. കോള്‍റെയ്നി താരം കാത്തര്‍ ഫ്രീയല്‍ സമനില ഗോള്‍ നേടിയതോടെയാണ് സംഭവം അറങ്ങേറിയത്. എൺപതാം മിനുട്ടില്‍ ഈ ഗോള്‍ വഴങ്ങാന്‍ കാരണം പ്രതിരോധ താരമായ ബോബി ബേണ്‍സ് ആണെന്ന് ആരോപിച്ച് ബേൺസിനെതിരെ ആരോണ്‍ മാക് ക്യാരി ഓടി അടുത്ത് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് ബേൺസിനെ തല്ലി താഴെ ഇടുന്നതും വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ ലൈന്‍ റഫറിയും സഹ താരങ്ങൾളും ഓടിയെത്തി ഇവരെ മാറ്റി. ബേൺസിനെ കഴുത്തിനാണ് ആരോണ്‍ പിടിച്ചത് ഇതിനാല്‍ അയാള്‍ക്ക് ശ്വാസം മുട്ടിയെന്നും മറ്റു കളിക്കാര്‍ പറഞ്ഞു.
Mick McDermott, Jay Donnelly, Aaron McCarey.
Glentoran FC.
The gift that keeps on giving#irishleaguebehaviour pic.twitter.com/pEyNxtSKtm
— Steven McA (@geniemac8) October 16, 2021
✍? എസ്.കെ.
Leave a reply