ആരാധാകർക്ക് വ്യത്യസ്തമായ വിലക്കേർപ്പെടുത്തി ഡച്ച് ചാമ്പ്യന്മാരായ അജാക്സ് എഫ് സി. കളിക്കാരുടെ ജേഴ്സി ആവശ്യപ്പെട്ടുകൊണ്ടുള്ള ചിഹ്നങ്ങളോ ബോർഡുകളോ ഹോം സ്റ്റേഡിയമായ ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതിനാണ് ക്ലബ് ആരാധകർക്ക് വിലക്കേർപ്പെടുത്തിയതെന്ന് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി എത്തുന്ന ആരാധകരുടെ എണ്ണത്തിലെ വർധനവാണ് ഇതിന് കാരണം. അതിൽ ബഹുഭൂരിഭാഗവും കുട്ടികളാണ്.
എല്ലാ ആരാധകരുടെ ആവശ്യങ്ങളും നടത്തിക്കൊടുക്കുക എന്നത് കളിക്കാരാൽ സാധ്യമല്ല. വലിയൊരു കൂട്ടം ആരാധകരിൽ നിന്ന് ഒരാൾക്ക് മാത്രമായി അങ്ങനെയുള്ള ഉപകാരങ്ങൾ ചെയ്യുമ്പോൾ അത് പക്ഷാഭേദം ഉണ്ടാക്കുന്നു. എന്നാൽ ആർക്കും നൽകാതെ പോകുമ്പോൾ അത് താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങൾക്കും കാരണമാകുന്നു.
മാത്രമല്ല ഇത്തരത്തിലുള്ള ആവശ്യങ്ങൾ എഴുതാനായി ഉപയോഗിക്കുന്ന കാർഡ്ബോർഡുകൾ തീ പിടിക്കുന്നതിന് കാരണമാകുന്നു. ജോഹാൻ ക്രൈഫ് ഷീൽഡിനായുള്ള പി എസ് വിയുമായുള്ള മത്സരത്തിലും ഇത്തരത്തിലെ അനേകം ബോർഡുകൾ സെക്യൂരിറ്റി ഗാർഡ് കണ്ടെത്തിയിരുന്നു.
വിലക്ക് ആരാധക കൂട്ടായ്മകളെ ക്ലബ് അറിയിച്ചു.വളരെയധികം ധീരവും പ്രസ്കതവുമായ തീരുമാനമാണ് ഡച്ച് ചാമ്പ്യൻമാർ എടുത്തിരിക്കുന്നത്.
Leave a reply