ഫുട്ബോൾ ലോകം ഞെട്ടലിൽ; മെസ്സി ബാഴ്സ വിടുന്നു.

ബാഴ്സലോണയിൽ മെസ്സിക്ക് തുടരാൻ ആവില്ല എന്ന് ബാഴ്സ സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചതോടെ മെസ്സിയുടെയും ബാഴ്സയുടെയും ആരാധകർ ഞെട്ടലിലാണ്. കഴിഞ്ഞ ലാലിഗ സീസണോടെ ബാഴ്സ കരാർ അവസാനിച്ച മെസ്സി ഇന്ന് ടീമുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്കാണ് നിരാശ നൽകികൊണ്ട് പുതിയ വാർത്ത എത്തിയത്. ലാലിഗയുടെ ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മെസ്സിക്ക് ബാഴ്സയിൽ തുടരാനാവില്ല എന്ന് മാത്രമാണ് ബാഴ്സ നിലവിൽ അറിയിച്ചിരിക്കുന്നത്. ടീമും മെസ്സിയും പുതിയ കരാറിനായി ശ്രമിച്ചിരുന്നെങ്കിലും അത് ഇപ്പോൾ സാധ്യമല്ല എന്നാണ് ടീം അറിയിച്ചത്. എന്നാൽ ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ബാഴ്സയിൽ തന്നെ മെസ്സി എത്തുമോ എന്നും അറിവില്ല. എന്നാൽ കഴിഞ്ഞ വർഷം മുതൽ മെസ്സിയെ സ്വന്തമാക്കാൻ പി.എസ്.ജി ശക്തമായി ശ്രമിക്കുന്നതിനാൽ ഈ അവസരം പി.എസ്.ജിക്ക് ഗുണകരമാവുമോ എന്നതാണ് പി.എസ്.ജി ആരാധകർ ഉറ്റു നോക്കുന്നത്. മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുമെന്നുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply