മണിപ്പൂരി താരം അമർജിത് സിങ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഈസ്റ്റ് ബംഗാൾ എഫ്. സി യുമായി കരാർ ഒപ്പിട്ടു. ഈസ്റ്റ് ബംഗാളിന്റെ ഈ സീസണിലെ ആദ്യത്തെ ഇന്ത്യൻ സൈനിംഗ് ആണിത്. നിരവധി അനിശ്ചിതങ്ങൾക്കൊടുവിൽ ആഴ്ചകൾക്ക് മുൻപാണ് ഈസ്റ്റ് ബംഗാൾ ഐ. എസ്. എല്ലിൽ കളിക്കുന്നതിനെ സംബന്ധിച്ച് വ്യക്തത വന്നത്. ഇന്ത്യയിൽ വെച്ചു നടന്ന ഫിഫ U17 ലോകകപ്പിൽ ഇന്ത്യയെ നയിച്ച താരമാണ് അമർജിത് സിങ്. 20 വയസ്സ് മാത്രം പ്രായമുള്ള താരം ഒരു സെൻട്രൽ മിഡ്ഫീൽഡറാണ്. യൂത്ത് തലത്തിൽ ഇന്ത്യക്കായി നിരവധി മത്സരങ്ങളുടെ പരിചയസമ്പത്ത് ഉള്ള താരമാണ് അമർജിത്. U17 ലോകകപ്പിന് ശേഷം ഐ ലീഗിൽ ഇന്ത്യൻ ആരോസിനെയും നയിച്ചത് അമർജിത് ആയിരുന്നു. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ 2019 ജൂൺ 5 നു കിങ്‌സ് കപ്പിൽ സീനിയർ ടീമിനായി അരങ്ങേറി
ISL ൽ ജംഷെഡ്പൂർ എഫ്. സിയ്ക്കായി പതിനഞ്ചോളം മത്സരങ്ങൾ കളിച്ച അമർജിത് കഴിഞ്ഞ സീസൺ പകുതിയിലാണ് എഫ്. സി ഗോവയിൽ എത്തുന്നത്. ഗോവയ്ക്കായി ഐ. എസ്. എല്ലിന് പുറമെ എ. എഫ്. സി ചാമ്പ്യൻസ് ലീഗിലും കളിക്കാൻ താരത്തിന് സാധിച്ചു.
Leave a reply