മുൻ കേരളാ സന്തോഷ് ട്രോഫി ഗോൾക്കീപ്പിങ് കോച്ച് സജി ജോയ് കേരളാ യുണൈറ്റഡിലേക്ക് | ZilliZ Exclusive!

മുൻ സന്തോഷ് ട്രോഫി താരവും പ്രശസ്ത ഗോൾകീപ്പിങ് കോച്ചുമായ സജി ജോയ് കേരളാ യുണൈറ്റഡിലേക്ക്. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ സജി, കളിക്കാരനായും പരിശീലകനായും കഴിവുതെളിയിച്ച താരമാണ്. ഗോവൻ ക്ലബ്ബായ വാസ്കോ എസ്. സിയിലെ ക്രോസ്ബാറിന് കീഴിലെ മിന്നുന്ന പ്രകടനമാണ് സജിയെ ശ്രദ്ധേയനാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ക്ലബ്ബായ എഫ്. സി. കൊച്ചിൻ ടീമിന്റെ ഭാഗം ആകുവാനും ഇദ്ദേഹത്തിന് സാധിച്ചു.

 

നിലവിൽ കേരളാ ആരോഗ്യവകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന സജി കഴിഞ്ഞ വർഷത്തെ കേരളാ സന്തോഷ് ട്രോഫി ടീമിന്റെ ഗോൾകീപ്പിങ് കോച്ചായിരുന്നു. അതേ സന്തോഷ് ട്രോഫി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ശ്രീ. ബിനോ ജോർജിന്റെ നേതൃത്വത്തിലാണ് കേരളാ യുണൈറ്റഡ് ഈ സീസണിൽ ഐ – ലീഗ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. ബിനോ ജോർജിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സജിയെ കേരളാ യുണൈറ്റഡ് ഗോൾ കീപ്പിങ് കോച്ചായി നിയമിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ 3 വർഷമായി സന്തോഷ് ട്രോഫി ടീമിലെ നിറസാന്നിധ്യമായിരുന്ന ഗോൾകീപ്പർ മിഥുനും കേരളാ യുണൈറ്റഡിലേക്ക് ചേക്കേറുന്നു എന്ന വാർത്ത ZilliZ നേരത്തെ പുറത്തു വിട്ടിരുന്നു. സജി ജോയ് കൂടെ എത്തുന്നതോടുകൂടി ബിനോ ജോർജ് – സജി ജോയ് – മിഥുൻ എന്നീ മൂവർ സംഘം വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply