എഫ് പി എ ഐ അവാർഡുകൾ പ്രഖ്യാപിച്ചു

ഫുട്ബോൾ പ്ലേയർസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഈ വർഷത്തെ അവാർഡ് ജയതാക്കളെ പ്രഖ്യാപിച്ചു.കൊൽക്കത്തയിലെ ദി പാർക്ക്‌ ഹോട്ടലിൽ വെച്ചാണ് 2021-22 സീസണിലെ മികച്ച തരങ്ങൾക്കുള്ള അവാർഡ് നൽകിയത്.ഇത്തവണ ആദ്യമായി വനിത താരങ്ങൾക്കും അവാർഡ് നൽകി.

2021-22 സീസണിലെ ഇന്ത്യൻ പ്ലേയർ ഓഫ് ദി ഇയർ അവാർഡ് എ ടി കെ മോഹൻ ബാഗാൻ താരം ലിസ്റ്റൻ കൊളാക്കോ നേടി.21-22 സീസൺ ഐ എസ് എല്ലിൽ 22 മത്സരങ്ങളിൽ നിന്ന് 8 ഗോളും 4 അസിസ്റ്റും താരം നേടി. എ എഫ് സി കപ്പിൽ ബസുന്ദര കിങ്ങിനെതിരെ ഹാട്രിക് അടക്കം 4 ഗോളും 2 അസിസ്റ്റും യുവതാരം നേടിയിരുന്നു .മികച്ച ഇന്ത്യൻ വനിത താരം അവാർഡ് സേതു എഫ് സി താരമായ അഞ്ചു തമങ് നേടി.

മികച്ച യുവതാരത്തിനുള്ള അവാർഡ് ഹൈദരബാദ് എഫ് സി വിംഗ് ബാക്ക് ആകാശ് മിശ്ര നേടി.കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 2ഗോളും 3 അസിസ്റ്റും യുവതാരം നേടിയിരുന്നു.മികച്ച വനിത യുവതാരമായി ഗോകുലം എഫ് സി താരം മനീഷ കല്യാൺ നേടി.21-22 വുമൺസ് ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 14 ഗോൾ നേടിയ 21-22 സീസണിലെ മികച്ച താരത്തിനുള്ള അവാർഡും നേടിയിരുന്നു.

മികച്ച വിദേശ താരത്തിനുള്ള അവാർഡ് ഗോൾഡൻ ബൂട്ട് ജേതാവ്കൂടിയായ ഓഗ്ബെച്ചേ നേടി.മികച്ച പരിശീലാകനുള്ള അവാർഡ് ഹൈദരാബാദ് എഫ് സിയെ ചാമ്പ്യന്മാരാക്കിയ മാനുവൽ മാർക്കസ് ലോക്ക നേടി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply