പോർച്ചുഗലുമായി സമനില; ഗ്രൂപ്പ്‌ ചാമ്പ്യനായി ഫ്രാൻസ് പ്രീ ക്വാർട്ടറിൽ

2021 യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫ് ഗ്രൂപ്പിലെ തീ പാറിയ അവസാന ലീഗ് മത്സരത്തിൽ പോർച്ചുഗലും ഫ്രാൻസും സമനിലയിൽ പിരിഞ്ഞു.

മുപ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്രിസ്ത്യാനോ റൊണാൾഡോ വലയിലാക്കി പോർച്ചുഗലിനെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് എമ്പാപ്പെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് കരിം ബെൻസമ ഫ്രാൻസിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നാല്പത്തി ഏഴാം മിനിറ്റിൽ കരിം ബെൻസമയുടെ ഗോളിലൂടെ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും തന്റെ നൂറ്റിയൊൻപതാമത് ഗോൾ പെനാൽറ്റിയിലൂടെ റൊണാൾഡോ സ്വന്തമാക്കിയപ്പോൾ അറുപതാം മിനിറ്റിൽ പോർച്ചുഗൽ ഒപ്പമെത്തി.
പിന്നീട് ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ഇതോടെ ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഫ്രാൻസും മൂന്നാം സ്ഥാനക്കാരായി പോർച്ചുഗലും റൗണ്ട് ഓഫ് സിക്സ്റ്റീൻ യോഗ്യത നേടി. ഹംഗറിയുമായി സമനില നേടിയ ജർമ്മനിയാണ് മരണ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി റൗണ്ട് ഓഫ് സിക്സ്റ്റീനിൽ കടന്ന മറ്റൊരു ടീം.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply