ഫ്രാൻസ് – സ്പെയിൻ ഫൈനൽ | UEFA നേഷൻസ് ലീഗ് വിശേഷങ്ങൾ.

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സ് ഇന്ന് സ്പെയിനെ നേരിടും. രാത്രി 12:15ന് മിലാനിലെ സാന്‍സിറോ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യമായാണ് ഇരു ടീമുകളും നാഷന്‍സ് ലീഗ് ഫൈനലിലെത്തുന്നത്.

സെമി ഫൈനലില്‍ സ്പെയിന്‍ ഇറ്റലിയെയും, ഫ്രാന്‍സ് ബെല്‍ജിയത്തെയും തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. ഇറ്റലിയുടെ അപരാജിത യാത്ര മുടക്കിയാണ് സ്പെയിൻ ഫൈനലില്‍ കടന്നത്. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. തോല്‍വിയറിയാതെ തുടര്‍ച്ചയായി 37 മത്സരം പിന്നിട്ട യൂറോകപ്പ് ചാംപ്യൻമാരായ ഇറ്റലിയെ ഞെട്ടിച്ചാണ് സ്പെയിൻ കുതിച്ചത്. ഫ്രാന്‍സ് സെമിയില്‍ കീഴടക്കിയത് ലോക ഒന്നാം റാങ്കുകാരായ ബല്‍ജിയത്തെയും. അവസാന മിനിറ്റിലായിരുന്നു 3-2 സ്കോറിൽ ഫ്രാൻസിന്റെ വിജയം.

മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ന് ഇറ്റലി ബെൽജിയത്തെയും നേരിടും. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30നാണ് മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply