ആകാശ് മിശ്ര ഹൈദരാബാദുമായി 2025 വരെ കരാർ നീട്ടി.

ആകാശ് മിശ്ര ഹൈദരാബാദുമായി 2025 വരെ കരാർ നീട്ടി.ക്ലബ്‌ തന്നെയാണ് ഇക്കാര്യം ഓദ്യോദികമായി അറിയിച്ചത്. പല ഐഎസ്ൽ ക്ലബ്ബുകളും ആകാശിന് വേണ്ടി രംഗത്ത് വന്നെങ്കിലും താരം ഹൈദരാബാദിൽ തന്നെ തുടരാൻ തീരുമാനിച്ചു.20 കാരനായ ആകാശ് മിശ്ര കഴിഞ്ഞ വർഷം ഹൈദരാബാദിനോടൊപ്പം കിരീടം ചൂടിയിരുന്നു.

UD അക്കാദമയിലൂടെ വളർന്നു വന്ന മിശ്ര 2018 ലാണ് ഇന്ത്യൻ ആരോസിലെത്തുന്നത്.അവിടെ നിന്ന് ഐ ലീഗ് അരങ്ങേറ്റം നടത്തി.ഐ ലീഗിൽ 23 മത്സരങ്ങൾ കളിച്ച ആകാശ് 2020-21 സീസണിലാണ് ഹൈദരാബാദിന് വേണ്ടി ഐഎസ്എല്ലിലെത്തുന്നത്. 40 ൽ കൂടുതൽ മത്സരങ്ങൾ ഐഎസ്എല്ലിലും കളിച്ചു. ഉത്തർപ്രദേശുകാരനായ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ആകാശ് മിശ്ര ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ഇന്ത്യയുടെ അണ്ടർ 19, 23 ടീമിന് വേണ്ടിയും സീനിയർ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

✍?ഷാഹിൻഷ സി കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply