പീഡന പരാതിയിൽ യുവ ജർമ്മൻ താരം അറസ്റ്റിൽ

ബുണ്ടസ് ലീഗ് ടീം വി എഫ് ബി സ്റ്റഡ്ഗാർട്ടിന്റെ യുവ ജർമ്മൻ മധ്യ നിരതാരം അറ്റാകൻ കരസോറിനെ പീഡന പരാതിയെന്മേൽ പോലീസ് അറസ്റ്റ് ചെയ്തു. 18 കാരിയായ സ്പാനിഷ് യുവതിയുടെ പരാതിയെന്മേൽ കരസോറിനെയും മറ്റൊരു യുവാവിനെയും ഇബിസയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ കഴിഞ്ഞ താരത്തിനെതിരെ വിചാരണയ്ക്ക്ശേഷമാണ് കുറ്റങ്ങൾ ചുമത്തുക. എന്നാൽ താരം കുറ്റം നിഷേധിച്ചിരിക്കുകയാണ്. വാർത്ത ക്ലബ് ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. താരത്തിന്റെ വക്കീലുമായും ക്ലബ് ആശയവിനിമയം നടത്തുണ്ട്.

ഹോൾസ്റ്റെയിൻ കെയിൽ എന്ന രണ്ടാം ഡിവിഷൻ ക്ലബ്ബിൽ നിന്ന് 2019ലാണ് സ്റ്റഡ്ഗാർട്ടിലേക്ക് കരസോർ എത്തുന്നത്. താരത്തിന്റെ കോൺട്രാക്ട് 2026 വരെ നീട്ടുകയും ചെയ്തിരുന്നു. ക്ലബ്ബിനായി 69 മത്സരങ്ങൾ കളിച്ച താരം 2 ഗോളും 2 അസിസ്റ്റും നേടിയിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply