മുൻ ജർമ്മൻ ഇതിഹാസതാരം മിർസോലേവ് ക്ളോസ് അസിസ്റ്റന്റ് പരിശീലക സ്ഥാനത്തു നിന്നും പ്രധാന പരിശീലക റോളിലേക്ക്.ഓസ്ട്രിയൻ ബുണ്ടസ് ലീഗ ക്ലബ്ബായ റെയിണ്ടോർഫ് ആൾടെക്കിന്റെ പരിശീലകസ്ഥാനമാണ് താരം ഏറ്റെടുക്കുന്നിരിക്കുന്നത്.
ബയേണിലും ലാസിയോയിലും അടക്കം ക്ലബ് കരിയറിൽ 529 മത്സരങ്ങൾ കളിച്ചിട്ടുള്ള ജർമ്മൻ സ്‌ട്രൈക്കർ 212 ഓളം ഗോളും നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായ ക്ളോസ് 137 മത്സരങ്ങളിൽ നിന്നും 71 ഗോളും നേടി.ഫിഫാ വേൾഡ് കപ്പിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോറെർ എന്ന റെക്കോർഡിന് ഉടമയായ 44 കാരൻ വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും അടക്കം നിരവധി കിരീടങ്ങളും കളിക്കാരനായി നേടിയിട്ടുണ്ട്.
2016ൽ ബൂട്ട് അഴിച്ച ക്ളോസ് ജോകിം ലോയുടെ കീഴിൽ ജർമ്മനിയുടെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി.2018 മെയിൽ ബയേൺ മ്യൂണിക്കിന്റെ അണ്ടർ 17 ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു.49 മത്സങ്ങൾ അണ്ടർ 17 ടീമിനെ പരിശീലിപ്പിച്ച ക്ളോസ് 35 വിജയങ്ങൾ നേടിയിട്ടുണ്ട്. 2018-19 ലീഗ് സീസണും ബയേണിനൊപ്പം നേടിയിട്ടുണ്ട്.2020ൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബയേൺ മ്യൂണിക്കിന്റെ മെയിൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും ഒരു വർഷത്തെ കരാറിൽ ചേർന്നു.
Leave a reply