ഡ്യുറൻഡ് കപ്പിൽ ഗോകുലം കേരള പുറത്ത് | ചാംപ്യന്മാരുടെ മടക്കം സെമി പോലും കാണാതെ.

ഡ്യുറൻഡ് കപ്പിൽ ഗോകുലം കേരള പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊഹമ്മദനോട് പരാജയപ്പെട്ടാണ് ഗോകുലം കേരള പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻ ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്. ട്രനിഡാഡ് താരം മാർക്കസ് ജോസഫാണ് മൊഹമ്മദനായി ഗോൾ നേടിയത്. സെമി പോലും കാണാതെയാണ് നിലവിലെ ചാംപ്യന്മാരുടെ മടക്കം.

സെമിഫൈനലിൽ ബെംഗളൂരു യുണൈറ്റഡാണ് മൊഹമ്മദന്റെ എതിരാളികൾ. ക്വാർട്ടറിൽ ബെംഗളൂരുവിന്റെ എതിരാളികളായിരുന്ന ആർമി റെഡ് സ്ക്വാഡിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവർ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതേ തുടർന്ന് ബെംഗളൂരു യുണൈറ്റഡിനെ വിജയികളായി പ്രഖ്യാപിച്ചു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply