ഡ്യുറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടു ഗോകുലം കേരള ഇന്നിറങ്ങുന്നു. വൈകിട്ട് മൂന്നിന് അസം റൈഫിൾസിനെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം നേരിടുന്നത്. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ഗോകുലം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ ഗോകുലം ക്വാർട്ടറിലെത്തും.
ഇന്നത്തെ മത്സര ഫലം സമനിലയോ തോൽവിയോ ആണെങ്കിൽ ഇതേ ഗ്രൂപ്പിലെ ഹൈദരാബാദ് എഫ്.സി – ആർമി റെഡ് മത്സര ഫലത്തെ ആശ്രയിച്ചാവും ഗോകുലത്തിന്റെ സാധ്യതകൾ.
✍️ എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply