ഗോകുലം കേരള – കേരള യുണൈറ്റഡ് മത്സരം കയ്യാംകളിയിൽ.

ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗോകുലം കേരള എഫ്.സി – കേരള യുണൈറ്റഡ് എഫ്.സി സൗഹൃദ മത്സരത്തിൽ കയ്യാങ്കളി നടന്നതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മർക്കസ് ട്വീറ്റ് ചെയ്തു.

ഡ്യൂറൻഡ് കപ്പ് ചാംപ്യൻമാരായ ഗോകുലം ഈ മാസം അഞ്ചിന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ പുതു സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. പരിശീലന മത്സരം എന്ന നിലയിൽ സംഘടിപ്പിക്കപ്പെട്ട സൗഹൃദ മത്സരമാണ് ഇന്ന് നടന്നത്. എന്നാൽ മത്സരം കയ്യാങ്കളിയിലും തുടർന്ന് റെഡ് കാർഡിലും എത്തിയതെന്നാണ് മർക്കസിന്റെ ട്വീറ്റ്. തുടർന്ന് 20 മിനിറ്റോളം മത്സരം നിർത്തി വച്ചതായും ട്വീറ്റിൽ പറയുന്നു. മത്സരത്തിന്റെ ടെലികാസ്റ്റ് ഇല്ലാത്തതിനാലും, കാണികൾക്ക് പ്രവേശനം ഇല്ലാതിരുന്നതിനാലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. എന്നാൽ മത്സരത്തിൽ ഗോകുലം കേരള എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply