ബാഴ്സക്ക് മികച്ച വിജയം

ലാലിഗയിൽ അത്ലറ്റികോ ബിൽബാവോക്കെതിരായ സമനിലക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ബാഴ്സലോണ.ഗെറ്റാഫെയെ സ്വന്തം തട്ടകത്തിൽ നേരിട്ട ബാഴ്സ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം മിനുറ്റിൽ തന്നെ സെർജിയോ റോബെർട്ടോയാണ് ബാഴ്സക്ക് ലീഡ് നൽകിയത്. പിന്നീട് 18 ആം മിനുറ്റിൽ സാൻഡ്രോയിലൂടെ ഗെറ്റാഫെ സമനില പിടിച്ചു. എന്നാൽ 30 ആം മിനുറ്റിൽ ഡിപേ ബാഴ്സയുടെ വിജയ ഗോൾ നേടി. ഡി ജോങിന്റെ അസ്സിസ്റ്റിൽ നിന്നും ആയിരുന്നു ഈ ഗോൾ പിറന്നത്. ജയത്തോടെ കാറ്റാലൻ പട ഏഴു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് എത്തി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply