സിയാച്ചിനായി ഡോർട്മുണ്ട്

ചെൽസി താരം ഹക്കിം സിയാച്ചിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണിൽ സൈൻ ചെയ്യാൻ ജർമ്മൻ ക്ലബ് ബറൂസ്സിയ ഡോർട്മുണ്ട്.

2020ൽ 40 മില്യനോളം മുടക്കി അജാക്സിൽ നിന്നും ചെൽസി സൈൻ ചെയ്ത മൊറോക്കൻ താരം ഇതുവരെ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് .

ചെൽസിക്കായി 49 മത്സരങ്ങളിൽ നിന്ന് 8 ഗോളും 5 അസിസ്റ്റുമാണ് താരം നേടിയത്.

ബുണ്ടസ് ലീഗ് വമ്പൻമാരായ ബറുസിയ ഡോർട്മുണ്ട് താരത്തിനെ ലോണിൽ ടീമിൽ എത്തിക്കാനായി ശ്രമിക്കുണ്ടെന്ന് റിപോർട്ടുകൾ ഉണ്ട്

ലീഗിൽ ബയേൺ മൂണിക്കിന്റെ താഴെ 4 പോയിന്റ് വ്യത്യാസത്തിൽ രണ്ടാമതാണ് ഡോർട്ടുമുണ്ട്.
സിയാക്കിന്റെ വരവോടെ ലീഗ് നേടാനാവുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ .

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply