അച്ഛന്‍ കിരീടം ഉയര്‍ത്തിയിടത്ത്, വിജയങ്ങള്‍ ശീലമാക്കാന്‍ ഒരുങ്ങുകയാണ് മകന്‍.
കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പഞ്ചാബി താരം ഹര്‍മന്‍ജോത് ഖബ്രയ്ക്ക് കേരളത്തോട് വൈകാരിക ബന്ധമുണ്ട്. ഖബ്രയുടെ അച്ഛന്‍ സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയത് കേരളത്തിൽ വച്ചാണ്. അച്ഛന്‍ കിരീടം ഉയര്‍ത്തിയിടത്ത്, വിജയങ്ങള്‍ ശീലമാക്കാന്‍ ഒരുങ്ങുകയാണ് ഖബ്ര.
1987ല്‍ കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫിയില്‍ കിരീടമുയര്‍ത്തിയ പഞ്ചാബ് ടീമിന്റെ താരമായിരുന്നു അച്ഛന്‍ ഹര്‍നാന്ദന്‍ സിംഗ്. 5-4 ന് കേരളത്തെ പരാജയപ്പെടുത്തിയാണ് സന്തോഷ് ട്രോഫിയുടെ 41 ആം പതിപ്പിൽ പഞ്ചാബ് വിജയം നേടിയത്.അച്ഛനെ ഓര്‍ത്താണ് ഖബ്ര ബ്ലാസ്റ്റേഴ്‌സുമായി കൈ കോര്‍ക്കാന്‍ തീരുമാനിച്ചത്.
ജര്‍നെയില്‍ സിംഗും ഇന്ദര്‍ സിംഗും മുതല്‍ സന്ദേശ് ജിംഗാന്‍ വരെയുളള പഞ്ചാബി താരങ്ങള്‍ക്ക് കേരളത്തില്‍ കിട്ടിയ ആദരം തനിക്കും ലഭിക്കുമെന്നാണ് പ്രതിരോധനിരയിലെ ഈ കരുത്തന്റെ പ്രതീക്ഷ.
Credits: Asianet News
Leave a reply