ചരിത്ര വിജയത്തിൽ അമ്മയ്ക്ക് നെറ്റിയിൽ വിജയ ചുംബനം; മൊറോക്കന്‍ താരം ഹകിമിയുടെ വൈകാരിക നിമിഷം ഏറ്റെടുത്ത് ലോകം.

ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികളുടെ കഥ ഇന്നലെയും ആവർത്തിച്ചു. ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ നിലംപരിശാക്കിയ മൊറോക്കോ ചരിത്ര വിജയമാണ് ഇന്നലെ നേടിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മൊറോക്കൻ വിജയം. രണ്ടാം പകുതിയില്‍ അബ്ദേല്‍ഹമിദ് സബിരിയും സക്കരിയ അബൗക്ക്‌ലാലുമാണ് ഗോളുകൾ കണ്ടെത്തിയത്. ഈ ചരിത്ര വിജയം മൊറോക്കൻ ജനത ആഘോഷമാക്കുമ്പോൾ, മത്സര ശേഷം ഗാലറി വികാരഭരിതമായ ഒരു രംഗത്തിനും സാക്ഷ്യം വഹിച്ചു. മൊറോക്കോയുടെ സൂപ്പര്‍ താരം അച്‌റാഫ് ഹകിമി മത്സരശേഷം അമ്മയുമായി പങ്കിട്ട നിമിഷങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

മത്സരത്തിന് പിന്നാലെ തന്നെ ഗാലറിയിൽ കാത്തിരുന്ന അമ്മയുടെ അടുത്തെത്തിയ ഹകിമി ചരിത്ര വിജയം നേടുമ്പോൾ ധരിച്ച ജേഴ്‌സി അമ്മയ്ക്ക് സമ്മാനിച്ചു. പിന്നാലെ നെറുകയില്‍ സ്‌നേഹ ചുംബനവും നല്‍കി. അമ്മയ്ക്കരികിലേക്ക് എത്തിയ താരം അവരെ ചുംബനങ്ങള്‍ക്കൊണ്ടു മൂടി. മകനെ കെട്ടിപ്പുണര്‍ന്നാണ് അമ്മ, രാജ്യത്തിന്റെ വിജയത്തില്‍ പങ്കാളിയായതിനെ അഭിനന്ദിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ലോകമെമ്പാടുമുള്ള കായിക പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply