ഹെർണാൻ സന്റാനയെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി

സ്പാനിഷ് മിഡ്ഫീൽഡർ ഹെർണാൻ സന്റാനയെ തട്ടകത്തിൽ എത്തിച്ചു നോർത്ത് ഈസ്റ്റ്. കഴിഞ്ഞ വർഷം ഐ എസ് ൽ കിരീടം നേടിയ മുംബൈ സിറ്റി എഫ് സി-യുടെ ആ നേട്ടത്തിൽ പ്രധാന പങ്കു വഹിച്ച കളിക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം 19 മത്സരങ്ങളിൽനിന്നു 2 ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

പ്രധാനമായും ഒരു സെന്റർ മിഡ്ഫീൽഡർ ആണെങ്കിൽപോലും ഡിഫെൻസിവ് മിഡ്ഫീൽഡ്, സെന്റർ ബാക് എന്നീ പൊസിഷനുകൾ വളരെ മികച്ച രീതിയിൽ ഒരേപോലെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളിച്ചതും സെന്റർ ബാക് തന്നെ.

സ്പാനിഷ് ലാലിഗ, സെഗുണ്ട ഡിവിഷനുകളിൽനിന്ന് 130 മത്സരങ്ങൾ അടുത്ത് മത്സര പരിചയം ഉണ്ട് ഇദ്ദേഹത്തിന്. യു ഡി ലാസ് പാൽമാസ്, സ്പോർട്ടിങ് ജിഹോൻ എന്നീ സ്പാനിഷ് ക്ലബ്ബുകളിലെ സ്ഥിര സാനിധ്യം ആയിരുന്നു. 30 വയസ്സാണ് പ്രായം. എന്തുകൊണ്ടും നോർത്ത് ഈസ്റ്റിന് ഇദ്ദേഹത്തിന്റെ വരവ് വലിയ ഒരു മുതൽകൂട്ടു ആവും എന്നതിൽ സംശയമില്ല.

  • ✍️~Ronin~
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply