പ്രവാസികൾക്ക് സന്തോഷ വാർത്ത ; ഇനി സൗജന്യമായി ഐ.എസ്.എൽ കാണാം.

ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ (ഇന്ത്യൻ ഉപഭൂഖണ്ഡം ഒഴികെ) ഇന്ത്യൻ സൂപ്പർ ലീഗ് സംപ്രേക്ഷണം ചെയ്യുന്നതിനായി ജർമ്മൻ ഫുട്ബോൾ മീഡിയ കമ്പനിയായ വൺ-ഫുട്ബോളുമായി ഐ.എസ്.എൽ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഐ.എസ്.എൽ 2021-22 സീസൺ മുതൽ വൺ-ഫുട്‌ബോൾ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ തത്സമയ സംപ്രേഷണവും, ഹൈലൈറ്റുകളും കാണാൻ സാധിക്കും.

സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റിലും OneFootball ആപ്പ് (iOS/Android, ഉൾപ്പെടെ. Apple AirPlay, Google Chromecast) വഴിയും, OneFootball വെബ്‌സൈറ്റ് വഴി ഡെസ്‌ക്‌ടോപ്പിലും എല്ലാ മത്സരങ്ങളും ലഭ്യമാവും.

എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പഴയതുപോലെ ഹോട്ട്സ്റ്റാർ, ജിയോ ടി.വി എന്നിവയിലാണ് ഐ.എസ്.എൽ ലഭ്യമാവുക. സൗജന്യമായി ഐ.എസ്.എൽ മത്സരങ്ങൾ ലഭ്യമാവുന്നത് പ്രവാസി ഫുട്ബോൾ ആരാധകർക്ക് സൗകര്യപ്രദമാവും.

PlayStore: https://play.google.com/store/apps/details?id=de.motain.iliga

AppStore : https://apps.apple.com/in/app/onefootball-football-news/id382002079

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply