മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഗോകുലത്തിൽ

മുൻ ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഋഷിദത്ത് ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയിലേക്ക്. രണ്ട് വർഷത്തെ കരാറിലാണ് യുവതാരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. റെഡ് സ്റ്റാർ അക്കാദമിയിൽ നിന്നാണ് താരത്തിന്റെ ഉയർച്ച. മലയാളിയായ ഈ മധ്യ നിരതാരം കേരള ബ്ലാസ്റ്റേഴ്‌സ് റീസർവ് ടീം, മെയിൻ ടീം, കേരള യുണൈറ്റഡ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. കേരള റിസർവ് ടീമിനായി 16 മത്സരങ്ങളിൽ നിന്ന് 2 ഗോളും താരം നേടിയിട്ടുണ്ട്. 2019-20 സീസണിൽ ഈൽക്കോ ഷട്ടോറിയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മെയിൻ ടീമിൽ ഏത്തിയെങ്കിലും മൽസരങ്ങളൊന്നും കളിക്കാൻ കഴിഞ്ഞില്ല. കേരള യൂണൈറ്റഡിനായി താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply