ഖത്തറിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഡെന്മാർക്കിന്റെ വേൾഡ് കപ്പ്‌ ജേഴ്സി പുറത്തിറക്കി ഹമ്മൽസ്

2022 ഖത്തർ വേൾഡ് കപ്പിനായുള്ള ഡെന്മാർക്ക് ടീമിന്റെ ജേഴ്‌സി കാണുന്ന ആരും ഒന്ന് അതിശയിക്കും. മറ്റുള്ള ടീമുകളുടെ ജേഴ്സി പോലെ വലിയ കളർ പാറ്റേർണുകളോ ഡിസൈനോ ഇല്ലാത്ത ഹോം, എവേ, തേർഡ് കിറ്റുകൾ. നാഷണൽ ലോഗോ പോലും വളരെ മങ്ങിയ നിറത്തിലെ കാണാനാകുന്നൊള്ളു. എന്നാൽ ഇത് ഡെന്മാർക്കിന്റെ ജേഴ്സി നിർമ്മാതാക്കളായ ഹമ്മൽസിന് പറ്റിയ തെറ്റല്ല. ഇത് ഖത്തറിനെതിരെയുള്ള പ്രതിഷേധമാണ്.

കഴിഞ്ഞ നവംബറിൽ ഡാനിഷ് ഫുട്ബാൾ ഫെഡറേഷൻ നൽകിയ ഒരു വാഗ്ദാനമാണ് ഹമ്മൽസ് പാലിച്ചിരിക്കുന്നത്. തങ്ങളുടെ വേൾഡ് കപ്പ് ജേഴ്സിയിൽ ഖത്തറിനെതിരെയുള്ള വിമർശനാത്മകമായ സന്ദേശമുണ്ടാകുമെന്ന ഡാനിഷ് ഫുട്ബാൾ ഫെഡറേഷന്റെ വാക്കിന്റെ പ്രതിഫലനമാണ് ഹമ്മൽസ് പുറത്തിറക്കിയ ജേഴ്സി.എന്നാൽ ജേഴ്സികളിൽ രാഷ്ട്രീയ പ്രസ്താവനകൾ ഫിഫ നിരോധിച്ചിട്ടുമുണ്ട്.

വേൾഡ് കപ്പ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ കുടിയേറ്റ തൊഴിലാളികളോടുള്ള മോശമായ പെരുമാറ്റം വലിയ വിവാദം ഉണ്ടാക്കിയിരുന്നു.ഇതായിരുന്നു ഡെൻമാർക്കിന്റെ പ്രതിഷേധത്തിന്റെ കാരണം.ഡെന്മാർക്കിന്റെ കറുത്ത നിറത്തിലെ മൂന്നാം കിറ്റ് ഖത്തറിൽ ജോലിക്കിടെ മരിച്ച ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളിളോടുള്ള ബഹുമാനസൂചകമായി പുറത്തിറക്കിയതാണ്.

ഈ ഷർട്ട് ഒരു സന്ദേശം ഉൾക്കൊള്ളുന്നു,” ഹമ്മൽ പറഞ്ഞു. “ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ ഒരു ടൂർണമെന്റിൽ ദൃശ്യമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
ഞങ്ങൾ ഡാനിഷ് ദേശീയ ടീമിനെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നു, പക്ഷേ അത് ഒരു ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ഖത്തറിനെ പിന്തുണയ്ക്കുന്നതിന് തുല്യമല്ല.”

എന്നാൽ സംഭവത്തിൽ ഖത്തർ സുപ്രീം കമ്മിറ്റി അസംതൃപ്തി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയക്കായും തങ്ങൾ നടത്തിയ പരിശ്രമങ്ങളെ ചെറുതാക്കി കാണുന്നതാണ് ഹമ്മൽസിന്റെ നടപിടി എന്ന് കമ്മിറ്റി പറഞ്ഞു. മാത്രമല്ല ജോലിക്കിടെ 3 തൊഴിലാളികൾ മാത്രമാണ് മരിച്ചതെന്നും ഹമ്മൽസിന്റെ ആരോപണം തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു.

 

 

What’s your Reaction?
+1
0
+1
1
+1
0
+1
0
+1
1
+1
0
+1
0

Leave a reply