സുരക്ഷിതമായ കരുക്കൾ നീക്കി ഹൈദരാബാദ് എഫ് സി

ഐ സ് ൽ 7-ആം സീസണിൽ കറുത്ത കുതിരകളായി മുന്നേറി ഇന്ത്യൻ ഫുട്ബോൾ ഫാൻസിന്റെ മനസ്സ് കീഴടക്കിയ ടീമായിരുന്നു ഹൈദരാബാദ്. പ്ലേയ് ഓഫ് എന്ന ലക്‌ഷ്യം നേടാൻ സാധിച്ചില്ലെങ്കിൽ പോലും അവർ ഫീൽഡിൽ കാഴ്ചവെച്ച മനഃസാന്നിധ്യവും, ധൈര്യവും പറയാതെ ഇറക്കാൻ സാധിക്കില്ല. ആൽബർട്ട് റോക്കക്കുകീഴിൽ പുതിയ സാമ്രാജ്യം കെട്ടിപ്പെടുത്താൻ തുടങ്ങിയ തേരോട്ടം ഒടുവിൽ പൂർത്തിയാക്കിയത് മാനുവൽ മർക്കസ് റോക്ക എന്ന മാസ്റ്റർ ടാൿറ്റീഷ്യന് ആയിരുന്നു.

എന്നാൽ 8-ആം സീസണിലേക്കു വരുമ്പോൾ ജോയൽ ചിയനെസ് എന്ന ഓസ്‌ട്രേലിയൻ വിങ്ങർ/സ്‌ട്രൈക്കർ മാത്രമേ ടീമിൽ നിലനിർത്തുന്നതായി സൂചനയുള്ളു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഐ സ് ൽ-ൽ പേരുകേട്ട എടു ഗാർഷ്യ, ഓഗ്‌ബെച്ചേ എന്നി താരങ്ങളെ അവർ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. ഐ സ് ൽ-ൽ ബെംഗളൂരുവിനും എടികെ മോഹൻ ബഗാനിലുമായി 44 കളികളിൽനിന്ന് 10 ഗോളും 11 അസിസ്റ്റും പേരിലാക്കിയ കളിക്കാരനാണ് ഗാർഷ്യ. ലെഫ്റ് വിങ്ങർ ആയും അറ്റാക്കിങ് മിഡ്‌ഫീൽഡറായും കളിച്ചു പരിചയമുള്ള ഇദ്ദേഹം തികച്ചും അവര്ക് ഒരു മുതൽകൂട്ടു തന്നെ ആകും. ഓഗ്‌ബെച്ചേ ആകട്ടെ 53 കളികളിൽനിന്ന് 34 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്. ഐ സ് ൽ-ൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എന്നിവർക്കു വേണ്ടി ബൂട്ട് അണിഞ്ഞ ഇദ്ദേഹം കളിച്ചിടത്തെല്ലാം തന്റെ മികവ് കാണിച്ചിരുന്നു. ഹൈദെരാബാദിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഷോട്സ് എടുത്തതുമായ ഒരു പ്രധാന കളിക്കാരനായ അരിടാനെ സന്റാനയ്ക് പകരം വെക്കാൻ ഓഗ്‌ബെചെക്‌ സാധിക്കും എന്ന കണക്കുകൾ പറയുന്നു.

ഇപ്പോൾ വരുന്ന സൂചനകൾ ശെരിയാണെങ്കിൽ ബെംഗളുരുവിൽനിന്നും പടിയിറങ്ങിയ ഡിഫെൻഡററായ ജുവനാനുവേണ്ടി ഹൈദരാബാദ് വല വീശിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം ഹൈദരാബാദിന്റെ ഡിഫെൻസിവ് മേഖല വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു പ്രശംസ പിടിച്ച പറ്റിയ ഒരാളായിരുന്നു ഒഡെയ്‌. അദ്ദേഹത്തിന് പകരക്കാരനായി വരാൻ ജുവനാനു സാധിക്കും എന്നുതന്നെ ആയിരിക്കും ഹൈദരബാദ് മനസ്സിൽ കാണുന്നത്. ബെംഗളുരുവിനായി 113 മത്സരങ്ങൾ കളിച്ചു പരിചയമുള്ള കളിക്കാരനാണ് അദ്ദേഹം. ഇതിന്റെ കൂടെ കേട്ടുവരുന്ന ഒരു പേരാണ് മുംബൈ സിറ്റിയുടെ കൂടെ ഐഎസ്എൽ കിരീടം നേടിയ കളിക്കാരനായ ഹെർണാൻ സന്റാന. ജാവോ വിക്ടറിന് പകരംവെക്കാൻ കെല്പുള്ള താരം തന്നെയാണ് അദ്ദേഹം. മിഡ്‌ഫീൽഡിലും ഡിഫെൻസിലും ഒരുപോലെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുന്ന ഒരു പ്ലയെർ.

ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മുഴുവൻ അഴിച്ചു പണിയാണെങ്കിലും ഐഎസ്എൽ കളിച്ചു പരിചയമുള്ള കളിക്കാരെക്കൊണ്ട് ഒരു വിന്നിങ് ടീം ഉണ്ടാക്കി എടുക്കാൻ ആണ് ഹൈദരാബാദ് ശ്രെമിക്കുന്നത് എന്ന് പറയാം. ഇഞ്ചുറി കൊണ്ട് വലഞ ഒരു ക്ലബ് ആയിട്ടുപോലും തങ്ങളുടേതായ ഒരു വ്യെക്തിമുദ്ര പതിപ്പിച്ച ഹൈദരാബാദിന് ഇത് നല്ലതിനെക്കുള്ള മാറ്റങ്ങൾ ആകുമോ എന്ന് കണ്ടറിയാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply