ഐ ലീഗിന് വേദിയാകാൻ കൊൽക്കത്ത

2021-22 സീസൺ ഐ ലീഗ് കൊൽക്കത്തയിൽ വെച്ച് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഡിസംബർ പകുതിയോട് കൂടി സീസൺ ആരംഭിക്കാനാണ് പദ്ധതി.

പതിമൂന്ന് ടീമുകൾ മാറ്റുരയ്ക്കുന്ന സീസണിൽ ആകെ നൂറ്റി പതിനാല് മത്സരങ്ങൾ ആണുള്ളത്. കഴിഞ്ഞ തവണത്തെ ഫോർമാറ്റിൽ തന്നെയാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിക്കുന്നത്. എല്ലാ ടീമുകളും ഒരു തവണ പരസ്പരം ഏറ്റുമുട്ടും. തുടർന്ന് രണ്ട് ഗ്രൂപ്പുകളായി തിരിയുകയും പോയിന്റ് ടേബിളിൽ മുകളിൽ നിൽക്കുന്ന ഏഴ് ടീമുകൾ ചാമ്പ്യൻഷിപ്പിനായി മത്സരിക്കുകയും ബാക്കി ആറു ടീമുകൾ റെലഗേഷൻ ഒഴിവാക്കാൻ പൊരുതുകയും ചെയ്യും.

ഇന്നലെ വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഐ ലീഗ് കമ്മറ്റി മീറ്റിങ്ങിലാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply