മലയാളികളുടെ ഹ്യൂമേട്ടൻ ഹെഡ് കോച്ചാവുന്നു. ടീമുമായി കരാർ ഒപ്പുവച്ചു.

മലയാളികളുടെ പ്രിയ താരം ഇയാൻ ഹ്യൂം കാനഡയിലെ വുഡ്സ്റ്റോക്ക് എഫ്.സിയുടെ ഹെഡ് കോച്ചായി ചുമതലയേറ്റു. കഴിഞ്ഞ വർഷം മുതൽ ഇതേ ടീമിന്റെ അക്കാദമി തല ടീമുകളുടെയും മറ്റും ചുമതല ഹ്യൂം വഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ സീനിയർ ടീമിന്റെ ഹെഡ് കോച്ചും, ടെക്നിക്കൽ ഡയറക്ടറുമായാണ് ഹ്യൂമിനെ നിയമിച്ചിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇയാൻ ഹ്യൂം. കേരള ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ, പൂനെ സിറ്റി എഫ്.സി തുടങ്ങിയ ടീമുകൾക്കായ്‌ ഐ.എസ്.എല്ലിൽ കളിച്ച ഹ്യൂം ഐ.എസ്.എൽ കിരീടവും, ഹീറോ ഓഫ് ദി ലീഗ് തുടങ്ങിയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കാനഡ ദേശിയ ടീമിനായും കളിച്ചിട്ടുള്ള താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്നേഹത്തോടെ ഹ്യൂമേട്ടൻ എന്നാണ് വിളിച്ചിരുന്നത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply