ഞാൻ ഗോളടിക്കാനുള്ള ആക്രാന്തത്തിലാണ്: കെ.പ്രശാന്ത്.

തനിക്ക് ഈ സീസണിൽ ഗോളടിക്കാൻ ആക്രാന്തമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ കെ.പ്രശാന്ത്. ഇത്തവണ താൻ തീർച്ചയായും ഗോൾ അടിക്കുമെന്നും, അതുപോലെ മറ്റുള്ളവരെ കൊണ്ട് ഗോൾ അടിപ്പിക്കുമെന്നും പ്രശാന്ത് പറഞ്ഞു. തന്റെ പഴയ മത്സരങ്ങൾ ഇപ്പോഴും കാണാറുണ്ടെന്നും ഈ സീസണിൽ തന്റെ തയ്യാറെടുപ്പുകളിൽ കളി മികച്ചതായിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായും പ്രശാന്ത് കൂട്ടിച്ചേർത്തു.

ടീമിനുവേണ്ടി എത്രയൊക്കെ പ്രയത്നിച്ചാലും ഗോൾ അടിക്കുന്നവനാണ് എപ്പോഴും ഹീറോ എന്നും, അത് താൻ മനസിലാക്കി കഴിഞ്ഞെന്നും, അതിനാൽ ഗോൾ അടിക്കാനുള്ള ആക്രാന്തത്തിലാണ് താനെന്നും പ്രശാന്ത് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്തിന്റെ പ്രതികരണം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply