അർജന്റീന ആരാധകർ ദുഃഖിക്കേണ്ടതില്ല; ചരിത്രം ആവർത്തിച്ചാൽ ദേ ഇതായിരിക്കും ഫലം.

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ ദുഃഖിക്കേണ്ടതില്ലെന്നാണ് ലോകകപ്പ് ചരിത്രം പറയുന്നത്. അര്‍ജന്റീന ഫൈനലിലെത്തിയ 1990ലെ ലോകകപ്പിലും ആദ്യ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടിരുന്നു. കാമറൂണായിരുന്നു 1-0 എന്ന സ്കോറിന് അന്ന് അര്‍ജന്റീനയെ കീഴടക്കിയത്. പിന്നീട് ഫൈനൽ പോരാട്ടം വരെ അർജന്റീന ആ കുതിപ്പ് തുടർന്നു.

കൂടാതെ സ്‌പെയിന്‍ ലോകകപ്പ് സ്വന്തമാക്കിയ 2010ലെ സൗത്താഫ്രിക്കൻ ലോകകപ്പിൽ സ്പെയിനും ആദ്യ മത്സരത്തില്‍ തോറ്റിരുന്നു. ഇത്തരത്തിൽ ആദ്യ അടി തെറ്റിയിട്ടും തിരിച്ചുവന്ന ടീമുകളുടെ ചരിത്രം ചരിത്രതാളുകളിൽ ഒരുപാടുണ്ട്. ഇത് ടീമിലെ താരങ്ങൾക്ക് പ്രചോദനമായാൽ ആരാധകർ ആഗ്രഹിക്കുന്നത് പോലൊരു മടങ്ങി വരവ് അർജന്റീനയ്ക്കും സാധ്യമാവും. ഗ്രൂപ്പിൽ മെക്സിക്കോയോടും, പോളണ്ടിനോടും അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിച്ചാൽ മറ്റു അത്ഭുതങ്ങൾ ഒന്നും സംഭിച്ചില്ലെങ്കിൽ അർജന്റീനയ്ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനാവും. കൂടാതെ താരങ്ങളെല്ലാം സമീപകാല ഫോമിലേക്ക് മടങ്ങി എത്തിയാൽ നോക്ക്ഔട്ട് റൗണ്ടിൽ മികച്ച പ്രകടനം തന്നെ അർജന്റീനയ്ക്കു കാഴ്ചവെക്കാനാകും.

സൗദിയുടെ സർജിക്കൽ സ്ട്രൈക്കിൽ അർജന്റീന പപ്പടം പോലെ പൊടിഞ്ഞു.

What’s your Reaction?
+1
12
+1
4
+1
2
+1
7
+1
4
+1
12
+1
4

Leave a reply