അർജന്റീന, ബ്രസീൽ ടീമിനെതിരെ ഇന്ത്യൻ ടീം കളിക്കുന്നു ?

 

ബ്യൂണസ് ഐറിസ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് അതിഥി രാജ്യങ്ങളായ ഖത്തറും, ഓസ്‌ട്രേലിയയും പിന്മാറിയ സാഹചര്യത്തിൽ ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് കോപ്പ അമേരിക്ക കപ്പിന്റെ സംഘടകർ.കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കാനിരുന്ന കോപ്പാ അമേരിക്കയാണ് കോവിഡിനെത്തുടര്‍ന്ന് ഈ വർഷത്തിലേക്കു നീട്ടിയത്.ഈ വർഷം ജൂൺ 11 മുതൽ ജൂലൈ 20 വരെ ആണ് മത്സരങ്ങൾ നടക്കുക.ഓസ്‌ട്രേലിയയും ഖത്തർ ഉം അഥിതികളായി മത്സരിക്കും എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയക്ക് പകരം ഇന്ത്യ ടൂര്‍ണമെന്റിന്റെ ഭാഗമായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ അതെ സമയത്തു ഇന്ത്യയുടെ വേൾഡ് കപ്പ്‌ ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതിനാൽ യാതൊരു മറുപടിയും ഇന്ത്യ നൽകിയിട്ടില്ല

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply