2023 എ. എഫ്. സി ചാമ്പ്യൻസ് ലീഗ്- ഇന്ത്യയിൽനിന്നൊരു ക്ലബിന് നേരിട്ട് യോഗ്യതക്ക് അവസരം

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) വ്യാഴാഴ്ചയോടെ ഏറ്റവും പുതിയ എ.എഫ്.സി (AFC)ക്ലബ് മത്സര റാങ്കിംഗ് അനുസരിച്ചുള്ള സ്ലോട്ടുകൾ പ്രഖ്യാപിച്ചു.ഇതിൻപ്രകാരം 2023 എ.എഫ് സി ചാമ്പ്യൻസ് ലീഗിന് (ACL) ഇന്ത്യക്ക് നേരിട്ടുള്ള ഒരു സ്ലോട്ട് ( direct slot ) ലഭിച്ചിട്ടുണ്ട്. ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ( ISL) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ഷീൽഡ് വിജയിക്കുന്ന ക്ലബിന് 2023 ലെ എ.എഫ് സി ചാമ്പ്യൻസ് ലീഗിന് (ACL)നേരിട്ട് മത്സരിക്കാൻ സാധിക്കും.

2023 എ. എഫ്. സി കപ്പിനുള്ള അവസരം പരിശോധിച്ചാൽ ഇന്ത്യ ഉൾപ്പെടുന്ന തെക്കൻ മേഖലയിൽ (south zone ) ഇന്ത്യ , ബംഗ്ലാദേശ് , മാലിദ്വീപ് എന്നിവർക്ക് നേരിട്ട് ഗ്രൂപ്പ്‌ സ്റ്റേജിലേക്ക് ഓരോ അവസരവും നേരിട്ടല്ലാതെ പ്ലേ ഓഫ് ( playoff )കളിച്ചു ഒരുഅവസരവും നേടാവുന്നതാണ്.

2002-ൽ എ. എഫ്. സി (AFC) മത്സരത്തിന് പുതിയ ഫോർമാറ്റ് അവതരിപ്പിച്ചതു മുതൽ 13 തവണ ട്രോഫി ഉയർത്തികൊണ്ട് ഏഷ്യൻ എലൈറ്റ് ക്ലബ്ബുകളുടെ മത്സരത്തിൽ കിഴക്കൻ മേഖലയിൽ (East zone ) നിന്നുള്ളക്ലബ്ബുകളാണ് മുൻനിരയിൽ നിൽക്കുന്നത്.എന്നാൽ സൗദി വമ്പന്മാരായ അൽ ഹിലാൽ ( Al Hilal ) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 2 തവണ ACL വിജയിച്ചു.

എഎഫ്‌സി ക്ലബ് മത്സരങ്ങൾക്കായുള്ള 2021 പതിപ്പ് എൻട്രി മാനുവലിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകൾ നിറവേറ്റുകയാണെങ്കിൽമാത്രമേ അതാതു അസോസിയേഷനുകളും 2023-ലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ക്ലബ്ബുകൾ യോഗ്യരാകുകയുള്ളു .

കൂടാതെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (ACL), എഎഫ്‌സി കപ്പ് 2022 എന്നിവയിൽ നിന്നുള്ള വിജയികൾക്ക് 2023 ലെ അതാത് മത്സരങ്ങളിൽ നേരിട്ടല്ലതെയുള്ള സ്ലോട്ടിന് അർഹതയുണ്ട്.

  • ദസ്തയോ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply