2021 ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിലെ മികച്ച ഗോൾ കീപ്പറെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങിൽ സ്ഥാനം നേടി എഫ്.സി ഗോവ താരം ധീരജ് സിംഗും. മികച്ച താരങ്ങളെ കണ്ടെത്തുന്ന വോട്ടിങ്ങിൽ സ്ഥാന നേടിയ ഏക ഇന്ത്യൻ താരമാണ് ധീരജ്.
എഫ്.സി ഗോവക്കായി അഞ്ച് മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങിയ ധീരജ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എതിർ ടീം പരിശീലകരുടെ അടക്കം പ്രശംസ പലപ്പോഴും ധീരജിനെ തേടി എത്തി. 5 മത്സരങ്ങളിൽ 2 ക്ലീൻ ഷീറ്റുകൾ ധീരജ് സ്വന്തമാക്കിയിരുന്നു. ആകെ 4 ഗോളുകൾ മാത്രമാണ് ധീരജ് അഞ്ച് മത്സരങ്ങളിൽ നിന്നും വഴങ്ങിയത്. 86.2 ശതമാനമാണ് ധീരജിന്റെ സേവിങ് മികവ്.
ധീരജ് ഉൾപ്പെടെ ആകെ അഞ്ച് താരങ്ങളാണ് വോട്ടിങ്ങിലുള്ളത്. ഡിസംബർ മൂന്ന് വരെയാണ് വോട്ടിംഗ്.
വോട്ടിംഗ് ലിങ്ക് : https://www.the-afc.com/en/club/afc_champions_league/news/vote_for_your_best_2021_afc_champions_league_team_goalkeeper.html
✍? എസ്.കെ.
Leave a reply