ഇന്ത്യൻ മത്സരങ്ങൾ ഇനി കേരളത്തിൽ – ആഗ്രഹം തുറന്ന് ഇഗോർ സ്റ്റിമാക്

ഇന്ത്യൻ നാഷണൽ ടീമിന്റെ സെപ്തംബറിലെ ക്യാമ്പും മത്സരങ്ങളും കേരളത്തിൽ വെച്ചെന്ന് ഇന്ത്യൻ നാഷണൽ ടീം കോച്ച് ഇഗോർ സ്റ്റിമാക്. ട്വിറ്ററിലാണ് കോച്ച് തന്റെ ആഗ്രഹം അറിയിച്ചത്.സൗത്ത് ഇന്ത്യയിലേക്ക് ഫുട്ബോളിനെ വ്യാപിപ്പിക്കുന്നതിനോടൊപ്പം സൗത്ത് ഇന്ത്യൻ ആരാധകരുടെ സ്നേഹവും ഫുട്ബാളിനോടുള്ള അഭിനിവേശം അറിയാനുള്ള ആഗ്രഹം സ്റ്റിമാക് തുറന്ന് പറഞ്ഞു. കോൽക്കത്തയോടുള്ള സ്നേഹം പരാമർശിക്കാനും കോച്ച് മറന്നില്ല. നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് അറിയിക്കാനായി ഒരുമിക്കു എന്ന ആഹ്വനത്തോടെയാണ് നാഷണൽ ടീം കോച്ച് ട്വീറ്റ് അവസാനിപ്പിച്ചത്.

എ എഫ് സി ഏഷ്യൻ കപ്പിന്റെ ക്വാളിഫിക്കേഷൻ മത്സരങ്ങൾ നടന്നത് കൊൽക്കത്തയിലേ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. കമ്പോടിയയേയും അഫ്ഗാനെയും ഹോങ്കോങ്ങനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പിനുള്ള യോഗ്യത നേടിയത്.ഐ എസ് എല്ലിലെ ഏറ്റവും മികച്ച ആരാധക കൂട്ടം ആയിരുന്നിട്ടും നാഷണൽ ടീം മത്സരങ്ങൾക്ക് കയ്യടിക്കാനുള്ള അവസരങ്ങൾ മലയാളി ആരാധകർക്ക് അന്യമായിരുന്നു. 50000ത്തോളം ആരാധകർ ഐ എസ് എൽ മത്സരങ്ങൾ കാണാൻ സ്ഥിരമായെത്തിയ കേരളത്തിൽ നാഷണൽ ടീം മത്സരങ്ങൾ എത്തുമ്പോൾ ഗാലറികളിൽ നിലക്കാത്ത ആരവങ്ങൾ ഉയരുമെന്നതിലും എതിരാളികൾ പതറുമെന്നതിലും സംശയമുണ്ടാകേണ്ടതില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply